ശബരിമല യുവതീപ്രവേശന കേസ്: സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സുകുമാരന്‍ നായര്‍

ശബരിമല യുവതീപ്രവേശന കേസ്: സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സുകുമാരന്‍ നായര്‍

കോട്ടയം: ശബരിമല യുവതീ പ്രവേശന ക്കേസില്‍  സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നു നോക്കാമെന്നും സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെയെന്നും ഇക്കാര്യ ത്തില്‍ എന്‍എസ്എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല കേസ് വിധിയില്‍ എന്‍എസ്എ സ് മാത്രമാണ് കേസ് കൊടുത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇടപെട്ടിട്ടില്ല. സര്‍ക്കാരും ഇടപെട്ടില്ല. സമുദായസം ഘനകളുടെ വാദം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ സംഘടനകളേയും കോടതി വിളിക്കുമോ എന്നൊന്നും അറിയില്ല. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് അന്നു തോന്നിയില്ല. പിന്നെ തോന്നിയപ്പോഴാണ് പഴയ പടി പോകട്ടെ എന്ന് തീരുമാനിച്ചത്.

വിശ്വാസികളുടെ എണ്ണം സര്‍ക്കാരിന് ബോധ്യപ്പെട്ടു എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. അതുകൊണ്ടാണ് നിലപാടില്‍ മാറ്റം വരുത്തിയത്. യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ഒന്നും ചെയ്തില്ല. എന്തുകൊണ്ട് ചെയ്തില്ല എന്നു തനിക്കു പറയാന്‍ പറ്റില്ലല്ലോ. ആ ആക്ഷേപം എന്‍എസ്എ സിനുണ്ട്. സുകുമാരന്‍ നായര്‍ പറഞ്ഞു.

Sabarimala. Women’s entry case: Sukumaran Nair hopes the state government will amend the affidavit

Share Email
LATEST
Top