ശബരിമല യുവതീ പ്രവേശനം: സംസ്ഥാനത്തിന്റെ നിലപാടറിയിക്കാന്‍ സമയപരിധി വച്ച് സുപ്രീം കോടതി

ശബരിമല യുവതീ പ്രവേശനം: സംസ്ഥാനത്തിന്റെ നിലപാടറിയിക്കാന്‍ സമയപരിധി വച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ നിലപാട് മാര്‍ച്ച് 14 ന് മുമ്പ് വ്യക്തമാക്കണമെന്നു സുപ്രീം കോടതി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം.  യുവതീ പ്രവേശന കേസില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം ആരംഭിക്കുമെന്നും ഏപ്രിലില്‍ തന്നെ വാദങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വാദങ്ങള്‍ എഴുതി നല്കണം . സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.

ശബരിമലയിലെ യുവതീപ്രവേശന ഹര്‍ജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹര്‍ജിക്കാര്‍ക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറിയുടെ വാദം ഏപ്രില്‍ 21ന് ആയിരിക്കും. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. അതേസമയം, ചീഫ് ജസ്റ്റിസ് ബെഞ്ചില്‍ ആരൊക്കെയാണ് ഉള്ളതെന്ന് ഇനി നിശ്ചയിക്കും.

Sabarimala women’s entry: Supreme Court sets deadline for state to state its position

Share Email
LATEST
More Articles
Top