വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡിനു സമീപത്തു അമേരിക്കന്‍ അന്തര്‍ വാഹിനിയില്‍ നിന്നും നാവികനെ വൈദ്യസഹായത്തിനായി അടിയന്തിരമായി ഒഴിപ്പിച്ചു. ഡാനിഷ് സൈ നീകരുെട സഹായത്തോടെയെയാണ് ഒഴിപ്പിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കന്‍ ആണവ അന്തര്‍ വാഹിനി യില്‍ നിന്ന് ഒരു യുഎസ് നാവികനെ ഡാ നിഷ് സൈനികര്‍ എയര്‍ലിഫ്റ്റ് ചെയ്ത തായി ഡാനിഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗ്രീന്‍ലാന്‍ഡിലെ ന്യൂക്കില്‍ നിന്ന് ഏകദേശം എട്ട് മൈല്‍ അകലെയാണ് അന്തര്‍വാഹിനി ഉയര്‍ന്നത്. തുടര്‍ന്ന് ഡാനിഷ് സൈനിക പട്രോളിംഗ് കപ്പലായ വാഡ്ഡെറനില്‍ നിന്ന് വിന്യസിച്ച ഡിഫന്‍സ് സീഹോക്ക് ഹെലികോപ്റ്ററാണ് നാവികനെ എയര്‍ലിഫ്റ്റ് ചെയ്തത്. എന്നാല്‍ നാവികന് എന്ത് ആരോഗ്യപ്രശ്‌നമാണെന്നത് വ്യക്തമാക്കിയിട്ടില്ല. ഗ്രീന്‍ലാന്‍ഡിലെ തലസ്ഥാനമായ ന്യൂക്കിലെ ഒരു ആശുപ ത്രിയില്‍ നാവികന്‍ ചികിത്സയിലാണ്.
സാധാരണയായി ഒരു അന്തര്‍വാഹിനി കപ്പലിന്റെ നീക്കങ്ങളും അതിന്റെ ദിശയും ഏറെ തന്ത്രപ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ അന്തര്‍വാഹിനി പുറത്തു വരുന്നത് നാവികന്റെ ആരോ ഗ്യനില അത്രകണ്ട് പ്രശ്‌നമുള്ളതിനാലാവാം എന്ന റിപ്പോര്‍ട്ടു കളും പുറത്തുവരുന്നു
ഗ്രീന്‍ലാന്‍ഡ് മേഖല സൈനിക ആസൂത്രകര്‍ക്ക് ഏറ്റവും തന്ത്രപരമായി നിര്‍ണായകമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ്.റഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയ്ക്കിടയിലുള്ള പാതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ അവകാ ശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി രംഗത്തു വരുന്നുണ്ട്.
Sailor urgently evacuated for treatment from US nuclear submarine near Greenland













