വാഷിംഗ്ടണ്‍: ഈ മാസം ഒന്നു മുതല്‍ കാണാതായ ‘ടുഡേ’ ഷോ അവതാരകയായ സവാന ഗുത്രിയുടെ മാതാവല് നാന്‍സി ഗുത്രിയെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന വര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോ ഷികം പ്രഖ്യാപിച്ച് സവാന ഗുത്രി. ചൊവ്വാഴ്ച്ചയാണ് സവാന ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ നിയമസംവിധാനം പ്രഖ്യാപിച്ച .2 മില്യണ്‍ കൂടി ചേര്‍ത്തപ്പോള്‍ വിവരം നല്കുന്നവര്‍ക്ക് ആകെ ലഭിക്കുക 1.2 മില്യണ്‍ ഡോളറാവും.
തന്റെ മാതാവിനെ കണ്ടെത്താനായി ആദ്യം തന്നെ ഈ പാരിതോഷികം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍ ചില നിയമോപദേശം മൂലമാണ് ആദ്യഘട്ട ത്തില്‍ പ്രഖ്യാപനം നടത്താതിരുന്നതെന്നും സവാന വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച്ച പുലര്‍ച്ചെയാണ്അരിസോണ യില്‍ നിന്നും 84 കാരിയായ നാന്‍സി ഗുത്രിയെ തട്ടിക്കൊണ്ടുപോയത്.
‘ഓരോ മണിക്കൂറും ഓരോ മിനിറ്റും സെക്കന്‍ഡും ഒവേദനാജനകമായാണ് മുന്നോട്ടുപോകുന്നതെന്നു സവാന ഗുത്രി ചൊവ്വാഴ്ച രാവിലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ഞങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതത്തില്‍ വിശ്വസിക്കുന്നു. അമ്മ എവിടെയാണെന്ന് നമുക്ക് അറിയേണ്ടതുണ്ട്.. അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.’
സവന്ന ഗുത്രി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നാന്‍സി ഗുത്രിയുടെ വീടിന് മുന്നില്‍ അജ്ഞാതനായ ആയുധധാരിയായ പ്രതി ഒരു സുരക്ഷാ ക്യാമറയില്‍ കൃത്രിമം കാണിക്കുന്നതായി കാണപ്പെടുന്ന ഫോട്ടോകളും വീഡിയോകളും എഫ്ബിഐ പുറത്തുവിട്ടു
നാന്‍സി എവിടെയാണെന്ന് നിങ്ങള്‍ക്ക് നേരിട്ട് അറിയാമെങ്കില്‍ അല്ലെങ്കില്‍ ് എന്തെങ്കിലും വിവരമുണ്ടെങ്കില്‍, ദയവായി 1-800-ഇഅഘഘഎആക (18002255324) എന്ന നമ്പറില്‍ എഫ്ബിഐ ടിപ്പ് ലൈനുമാ യി ബന്ധപ്പെടണമെന്നു ഫീനിക്‌സിലെ എഫ്ബിഐ ചൊവ്വാഴ്ച ഒരു പ്രസ്താവ നയില്‍ പറഞ്ഞു,
Savannah Guthrie announces $1M reward for recovery of mom Nancy Guthrie













