സിഡ്‌നി: ഔദ്യോഗിക വസതിയിൽ സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റി
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ അജ്ഞാതമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. ചൊവാഴ്‌ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതി യായ ദ് ലോഡ്‌ജിൽ നിന്ന് ഒഴിപ്പിച്ചത്.
തുടർന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ അപകടകരമായ വസ്തു ക്കൾ ഒന്നും കണ്ടെത്തിയില്ല ഇത് തുടർന്ന് രാത്രിയോടെ ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകി. പരിശോധനയ്ക്കു ശേഷം സംശയാ സ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്‌പി പറഞ്ഞു.
Security threat at official residence: Australian PM evacuated













