ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ മികവ്: സെന്‍സെക്‌സ് 2.95 ശതമാനവും നിഫ്റ്റി 2.93 ശതമാനവും ഉയര്‍ന്നു

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ മികവ്: സെന്‍സെക്‌സ് 2.95 ശതമാനവും നിഫ്റ്റി 2.93 ശതമാനവും ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയിലും മികച്ച പ്രകടനം. ഇ്ന്ന് രാവിലെ ഇന്ത്്യന്‍ ഓഹരി വിപണിയില്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച മുന്നേറ്റത്തോടെയാണ്് വ്യാപാരം ആരംഭിച്ചത്.

രാവിലെ 9:15 ന്, സെന്‍സെക്‌സ് 2,413 പോയിന്റ് അഥവാ 2.95 ശതമാനം ഉയര്‍ന്ന് 84,079 ലെത്തി, നിഫ്റ്റി 734 പോയിന്റ് അഥവാ 2.93 ശതമാനം ഉയര്‍ന്ന് 25,823 ലെത്തി. ഫിനാന്‍ഷ്യല്‍, ഐടി, ലോഹങ്ങള്‍, ഊര്‍ജ്ജം, തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ മികവ് പുലര്‍ത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രകാരം റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഓഹരിയില്‍ മികവ് ദൃശ്യമായത്.

റഷ്യന്‍ വാങ്ങല്‍ അവസാനിപ്പിക്കുമെന്നു ഇന്ത്യ ഉറപ്പു നല്കിയതായും ഇതിനു പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ യുഎസ് താരിഫ് 18 ശതമാനമായി കുറയ്ക്കുന്ന വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുഎസ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറച്ചതിനു പിന്നാലെ രൂപയുടെ മൂല്യംഡോറളുമായി 1.2 ശതമാനം ഉയര്‍ന്ന് 90.4 രൂപയായി ആയി.

പുതിയ കരാര്‍ നിലവില്‍ വന്നതോടെ, ചൈന, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയുമായി ഏറ്റവും കുറഞ്ഞ താരിഫ് നിരക്കുകള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ

Sensex rallies over 2,400 points at open, Nifty above 25,800; India-US trade deal lifts most sectors

Share Email
LATEST
Top