റാഞ്ചി : പൊള്ളലേറ്റ യുവാവുമായി സഞ്ചരിച്ച എയർ ആംബുലൻസ്ർസ് തകർ ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം . ജാർഖണ്ഡിൽ നിസ് ഡൽഹിയിലേക്ക് പറന്ന എയർ ആംബുലൻസാണ് തകർ ന്നത്.. ജാർഖണ്ഡിലെ ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ വിമാനം തകർന്നു വീണത്
അപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടു ജീവനക്കാരും അഞ്ചു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച്ച രാ ത്രി ഏഴരയോടെയാണ് സംഭവം.
സഞ്ജയ് കുമാർ എന്ന രോഗിയുമായി പറന്ന വിമാനത്തിൽ ഡോക്ടർ വികാസ് കുമാർ ഗുപ്‌ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്‌ദീപ് സിംഗ് എന്നിവരാണ് ഉണ്ടായിരുന്നത്.. സഞ്ജയ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം സം ഭവിച്ചത്.
Seven dead after air ambulance carrying burn patient crashes













