കാലിഫോർണിയ : തെക്കൻ കാലി ഫോർണിയയിൽ അതിശക്തമായ കാറ്റും മഴയും. കനത്ത മഴയെ തുടർന്ന് പല റോഡുകളും വെള്ളത്തി നടിയിലാ യി.കാറ്റി ൽ പല മേഖലയിലും വലിയ നാശനഷ്ട ങ്ങൾ ഉണ്ടായി. കാലിഫോ ർണിയയുടെ വടക്കൻ മേഖലയിൽ ശൈത്യകാല കൊടുങ്കാറ്റിനെ നേരിടാനുളള തയാറെടുപ്പ് ആരംഭിച്ചു.
തെക്കൻ കാലിഫോർ ണിയയിലെ കനത്ത ഇടിമിന്നലോടെയാണ് 3 ഇഞ്ച് വരെ മഴ പെയ്തത് ,മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വീശി അടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. അതിശക്തമായ ഇടിമിന്നലും പല മേഖലകളിലും ഉണ്ടായി. മാലിബുവിന് മുകളിലുള്ള കുന്നുകളിൽ 81 മൈൽ വേഗതയിൽ കാറ്റടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മരങ്ങൾ വ്യാപകമായി കടപുഴകി വീടുകൾക്ക് മേൽ വീണു ഫെയർഫാക്സ് ജില്ലയിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിന ടിയിലായി.
ക്രെസ്റ്റ്‌ലൈനിൽ ഒരു കാറിന് മുകളിൽ കൂറ്റൻ മരം വീണു. ഈ മേഖലയിൽ മേഖല ഉടനീളം അതീവ ജാഗ്രതയിൽ ആണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.സാ ന്താ ബാർബറ, ലോസ് ഏഞ്ചൽസ് പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആഴ്ച തെക്കൻ കാലിഫോർണിയ പ്രദേശത്തു വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സിയറ നെവാഡയിൽ, കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് റോഡുകൾ അടച്ചു, ഈയാഴ്ച മുഴുവൻ കനത്ത മഞ്ഞ് വീഴ്ച്ച തുടരും. വെള്ളിയാഴ്ച വരെ 4 മുതൽ 8 അടി വരെ മഞ്ഞ് വീഴ്ച ഉണ്ടാവും. മൊണ്ടാന മുതൽ മിഷിഗൺ വരെയുള്ള കനേഡിയൻ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാല കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ്. വടക്കുകിഴക്കൻ മൊണ്ടാനയിൽ ഇതിനകം തന്നെ മണിക്കൂറിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്,
ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ വടക്കൻ നോർത്ത് ഡക്കോട്ടയിൽ നിന്ന് വടക്കൻ മിഷിഗൺ വരെ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയി പ്പുകളും നിരീക്ഷണങ്ങളും പ്രാബല്യത്തിൽ ഉണ്ട്, മിനസോട്ടയിലെ ടു ഹാർബേഴ്സ് എന്നിവയുൾപ്പെടെ സുപ്പീരിയർ തടാകത്തി ന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഹിമപാത മു ന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്, വ്യാഴാഴ്ച ഉച്ചവരെ 10 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ചയും 60 മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Storms and heavy rain in Southern California













