കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലും അറ്റ്‌ലാന്റയിലും അതിശക്തമായ കാറ്റിനും പേമാരിക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു കാലി ഫോര്‍ണിയ മുതല്‍ കൊളറാഡോ വരെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ അതിശക്തമായ കാറ്റിന്റെ ഒരു പരമ്പര തന്നെയുണ്ടാവുമെന്നാണ് പ്രവചനം.
ഇതേ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയുണ്ട്. പര്‍വതങ്ങളില്‍ നിന്നും മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യത നിലനിലനില്ക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോ മുതല്‍ ലോസ് ഏഞ്ചല്‍സ് വരെ വെള്ളപ്പൊ ക്ക ഭീഷണി നിലനില്ക്കുന്നു. കാലിഫോ ര്‍ണിയയിലെ ചില പ്രദേശങ്ങളില്‍മൂന്നു മുതല്‍ ആറ് ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമായേ്ക്കാം.
കാലിഫോര്‍ണിയയിലെ സിയറ നെവാഡ മലനിരകളില്‍ മൂന്നു മുതല്‍ ആറു അടി വരെ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്.
വരും ദിവസങ്ങളില്‍ റോക്കീസിലും ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്.
ടെക്‌സസ് മുതല്‍ മിസിസിപ്പി വരെയുള്ള തെക്കന്‍ മേഖലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇവിടെ ആലിപ്പഴ വര്‍ഷനും ഉണ്ടായേക്കാം. ചുഴലിക്കാറ്റ് ഭീഷണി അല്‍ബാനി, പനാമ സിറ്റി, ടാലഹാസി, ഗെയ്നസ്വില്ലെ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ തുടരും.
Storms likely in California and Atlanta













