സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച കിക്കോഫ്

സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച കിക്കോഫ്

തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച തലസ്ഥാ നത്ത് തുടക്കം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും മൈലം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലുമായി 14 ജില്ലകളെയും പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും.

ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ വയനാടിന് പുറമെ തിരുവനന്തപുരം, കൊ ല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ടീമുകളും ഗ്രൂപ്പ് ബിയില്‍ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ടീമുകളു മാണ് ഉള്‍പ്പെടുന്നത്.
എട്ടിന് രാവിലെ 7.30ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ എറണാകുളം കോട്ടയത്തെ നേരിടും. വൈകീട്ട് നാലിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാസര്‍ കോടിനെ കൊല്ലം നേരിടും.

9,10,11,12 തീയതികളില്‍ രാവിലെ 7.30നുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മൈലം ജി.വി.രാജ സ്‌പോര്‍ട്സ് സ്‌കൂളിലും വൈകിട്ട് നാലുമണിക്കുള്ള മത്സര ങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയ ത്തിലുമായാണ് നടക്കുക. സെമി ഫൈന ലുകള്‍ 13,14 തീയതികളിലും 15ന് വൈകീട്ട് മൂന്നിന് ലൂസേഴ്സ് ഫൈനലും വൈകീട്ട് ആറിന് ഫൈനലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.

tate Youth Under-20 Inter-District Football Championship kicks off on Sunday

Share Email
LATEST
More Articles
Top