ധന്യന്‍ മാര്‍ മാത്യു മാക്കില്‍ മെത്രാന്റെ 112-ാം ചരമവാര്‍ഷികം ആചരിച്ചു

ധന്യന്‍ മാര്‍ മാത്യു മാക്കില്‍ മെത്രാന്റെ 112-ാം ചരമവാര്‍ഷികം ആചരിച്ചു

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ മാര്‍ മാത്യു മാക്കീല്‍ മെത്രാന്റെ 112-ാം ചരമ വാര്‍ഷികം ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. അന്നേ ദിവസം വിശുദ്ധ കുര്‍ബാന ഫാ. കുര്യാക്കോസ് ചാലില്‍ അര്‍പ്പിച്ചു . തുടര്‍ന്ന് പ്രത്യേകം പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

ചടങ്ങുകള്‍ക്ക് ശേഷം ഇടവകയിലെ മാക്കീല്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണവും നടത്തപ്പെട്ടു. നമ്മുടെ ആദ്യ മെത്രാനും ധന്യനുമായി ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യ ചരമ വാര്‍ഷികം ഏറ്റെടുത്ത് നടത്തിയ ഇടവകയിലെ മാക്കീല്‍ കുടുംബാംഗങ്ങളെ വികാരി ഫാ. ബീന്‍സ് ചേത്തലില്‍ പ്രത്യേകം അഭിനന്ദിച്ചു.

The 112th death anniversary of Bishop Mar Mathew Mack was observed

Share Email
LATEST
Top