വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ചുള്ള ഫ്രയിം വര്‍ക്കില്‍ മാറ്റങ്ങള്‍ നടപ്പാക്കി അമേരിക്ക. ആദ്യം പുറത്തിറക്കിയ ഫാക്ട് ഷീറ്റ് പ്രകാരം ഇന്ത്യ അമേരിക്കയില്‍ നിന്നും 500 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രതിജ്ഞാബദ്ധമെന്നായിരുന്നു കുറിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ ഫാക്ട് ഷീറ്റ് പ്രകാരം 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങിയേക്കുമെന്നാക്കി മാറ്റി.
പദങ്ങളില്‍ നിര്‍ണായക മാറ്റങ്ങളാണ് വരുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നായിരുന്നു ഇത്. 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് ‘ഉറപ്പുനല്‍കി’ (Commits) എന്ന വാക്കിന് പകരം, ഇന്ത്യ വാങ്ങാന്‍ ‘ഉദ്ദേശിക്കുന്നു’ (Intends to buy) എന്നാക്കിയാണ് മാറ്റിയിട്ടുള്ളത്.ഫാക്ട് ഷീറ്റ് ആദ്യം പുറത്തിറക്കിയതില്‍ അമേരിക്കന്‍ ഊര്‍ജ്ജം, വിവരവിനിമയ സാങ്കേതികവിദ്യ, കൃഷി, കല്‍ക്കരി തുടങ്ങിയ മേഖലകളില്‍ നിന്ന് 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമായ പരിഷ്‌കരിച്ച പതിപ്പില്‍, ഇന്ത്യ കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ‘ലക്ഷ്യമിടുന്നു’ എന്നാണ് നല്‍കിയിരിക്കുന്നത്.
അതുപോലെ ഉണക്കിയ ധാന്യങ്ങള്‍, ചുവന്ന ചോളം, നട്സ്, പഴങ്ങള്‍, ചില പയറുവര്‍ഗ്ഗങ്ങള്‍ ,സോയാബീന്‍ ഓയില്‍, വൈന്‍ എന്നിവയുടെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പതിപ്പില്‍ നിന്ന് ‘ചില പയറുവര്‍ഗ്ഗങ്ങള്‍’ എന്ന ഭാഗം ഒഴിവാക്കി.ഇന്ത്യ ഡിജിറ്റല്‍ സേവന നികുതികള്‍ നീക്കം ചെയ്യുമെന്ന് ആദ്യത്തെ ഫാക്ട് ഷീറ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പുതിയ രേഖയില്‍ ‘ഇന്ത്യ ഡിജിറ്റല്‍ സേവന നികുതികള്‍ നീക്കം ചെയ്യും’ എന്ന വാചകം പൂര്‍ണ്ണമായും ഒഴിവാക്കി. പകരം ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമ്മതിച്ചതായാണ് വ്യക്തമാക്കിയത്.
The White House quietly revised its fact sheet on the India-US trade framework, removing a claim that New Delhi would reduce tariffs on ‘certain pulses













