വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയേയും പത്‌നി മിഷേല്‍ ഒബാമയേയും കുരങ്ങിന്നോട് ഉപമിച്ച് വീഡിയോ പോസ്റ്റ് ചെയ്ത പ്രസിഡന്റ് ട്രംപിന്റെ നടപടി കടുത്ത വംശീയതയെന്നു വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ അംഗം മൈക്ക് ലോലര്‍ രംഗത്ത്.
കഴിഞ്ഞ ആഴ്ച്ച ട്രംപ് ആനിമേഷന്‍ വീഡിയോ പോസ്റ്റ് ചെയ്തിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തു വരികയായിരുന്നു. എബിസി ന്യൂസിനു ഞായറാഴ്ച്ച നല്കിയ അഭിമുഖത്തിലും തന്റെ നിലപാട് ലോലര്‍ ആവര്‍ത്തിച്ചു.
വെള്ളിയാഴ്ച പോസ്റ്റിനെതിരെ ട്രംപിനെ വിമര്‍ശിച്ച ആദ്യത്തെ റിപ്പബ്ലിക്കന്‍മാരില്‍ ഒരാളായ ലോലര്‍, പോസ്റ്റ് ഒരു സ്റ്റാഫ് ചെയ്ത ‘തെറ്റ്’ ആണെന്ന വൈറ്റ് ഹൗസിന്റെ വാക്ക് താന്‍ വിശ്വസിക്കു ന്നുവെന്ന് പറഞ്ഞു. ഇത്തരത്തിലൊരു വീഡിയോ ചെയ്ത വ്യക്തി വിഡ്ഡിയാണെ ന്നും ലോലര്‍ പറഞ്ഞു.
എന്നാല്‍ വീഡിയോ പൂര്‍ണമായും താന്‍ കണ്ടിട്ടില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തുടരുന്നത്. താന്‍ ഒരുപാട് കാര്യങ്ങള്‍ നോക്കുന്ന ആളാണ് ഈ വീഡിയോയുടെ ആദ്യഭാഗങ്ങള്‍ മാത്രമാണ് താന്‍ കണ്ടതെന്നും വീഡിയോയിലെ വംശീയഭാഗങ്ങളെക്കുറിച്ച് താന്‍ അപലപി ക്കുന്നുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
ഒബാമയുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും വ ദി ലയണ്‍ സ്ലീപ്‌സ് ടുനൈറ്റ്’ എന്ന ഗാനം അതില്‍ പ്ലേ ചെയ്യുകയും ചെയ്യുന്നതാ യിരുന്നു. വീഡിയോയെക്കുറിച്ച് വിമര്‍ശം ഉയര്‍ന്ന് ആദ്യഘട്ടത്തില്‍ ഇതിനെ പ്രതിരോധിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് രംഗത്ത് എത്തിയിരുന്നു.
This is pure racism’: Republican lawmaker Lawler slams Trump for posting video comparing Obama to a monkey on social media













