പശ്ചിമിമേഷ്യയില്‍ താത്കാലിക സമാധാനം: രണ്ടാഴ്ച്ചത്തേയ്ക്ക് അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍; ഹോര്‍മൂസ് കടലിടുക്ക് തുറക്കും

പശ്ചിമിമേഷ്യയില്‍ താത്കാലിക സമാധാനം: രണ്ടാഴ്ച്ചത്തേയ്ക്ക് അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍; ഹോര്‍മൂസ് കടലിടുക്ക് തുറക്കും

വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: 41 ദിവസമായി പശ്ചിമേഷ്യയല്‍ രൂക്ഷമായി തുടര്‍ന്ന സംഘര്‍ഷം താത്കാലികമായി അവസാനിക്കുന്നു. രണ്ടാഴ്ച്ചത്തേയ്ക്ക് വെടിനര്‍ത്തല്‍ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇതിനെ അനുകൂലിച്ചുകൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും പ്രസ്താവനയിറക്കി. ഇതോടെയാണ് ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയില്‍ തുടര്‍ന്ന സംഘര്‍ഷത്തിന് വിരാമമായത്. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നുള്ള ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലൊരു നിര്‍ണായക തീരുമാനമുണ്ടായത്.

ഇറാനില്‍ രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപന ത്തെത്തുടര്‍ന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകള്‍ക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തലിനുള്ള പാക്കിസ്ഥാന്‍ അഭ്യര്‍ഥന മാനിച്ചാണ് ഇതെന്നും ഹോര്‍മുസ് കടലിടുക്ക് ഉടന്‍തുറക്കണമെന്നും സമൂഹമാധ്യമമായ ടൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് പറഞ്ഞു.

ഇതിനു പിന്നാലെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാന്‍ വ്യക്തമാക്കി. . ഹോര്‍മുസ് ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാന്‍ നാഗരികത ഇന്ന് രാത്രി ഇല്ലാതാകും എന്ന കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനി പ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാര്‍ ആഹ്വാനം ചെയ്യുന്നു.

ഇറാനുമായി ഒരു അന്തിമ കരാറിലെത്താന്‍ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂര്‍വ്വമായ അഭ്യര്‍ത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം ഇറാന്‍ കൈക്കൊണ്ടത്.

Temporary peace in the Middle East: Ceasefire for two weeks; Strait of Hormuz to open

Share Email
Top