റോം: ശ്വാസകോശത്തില്‍ കാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഇനി കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനകളില്‍ ട്യൂമര്‍ പള്‍മണറി അഡിനോകാര്സിനോമയാണെന്നും രോഗം ശ്വാസകോശത്തില്‍ മാത്രമാണ് ഉണ്ടായിട്ടുളളതെന്നു സ്ഥിരീകരിച്ചതായി ഡോക്ടര്‍മാരായ ലൂയിജി കാര്‍ബോണും സ്റ്റെഫാനോ മാര്‍ഗരിറ്റോറയും അറിയിച്ചു. തുടര്‍ ഓങ്കോളജി പരിശോധനയിലും അധിക ചികിത്സ ആവശ്യമില്ലെന്ന് വ്യക്തമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 13 നാണ് മാര്‍പാപ്പായുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ശനിയാഴ്ച റോമിലെ അഗോസ്റ്റിനോ ജെമെല്ലി സര്‍വകലാശാല ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പോപ്പ് വത്തിക്കാനിലേക്ക് മടങ്ങി. ശസ്ത്രക്രിയയ്ക്കുശേഷം ഞായറാഴ്ച വത്തിക്കാനിലെ വസതിയുടെ ജനാലയ്ക്ക് മുന്നിലെത്തി അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
Vatican doctors state that Pope Leo requires no further treatment following lung cancer surgery.



















