ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരും!

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരും!

ധാക്ക: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വധശിക്ഷയ്ക്ക് വിധി ക്കപ്പെട്ട മൂന്നു പേരും. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാടുകടത്തിയ ശേഷം അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസി ന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ കൂടമാണ് കോടതി വഴി ഇവരെ മോചിപ്പിച്ചത്. ഇതിൽ രണ്ടു പേർക്ക് ഇന്ത്യ വിരുദ്ധ ഭീകരവാദ കേസുകളുമായി ബന്ധവുമുണ്ട്.

വിജയിച്ചവരിൽ ലുത്ഫുസ്സമാൻ ബാബർ, അബ്ദുസ് സലാം പിന്റു എന്നിവർ ബി.എൻ.പി പാർട്ടിയിൽ നിന്നും എടിഎം അസ്ഹറുൽ ഇസ്ലാം ജമാഅത്തെ ഇസ്ലാമി പ്രതിനിധിയുമായാണ് ജയിച്ചത്. ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയ 2024 ജൂലൈയിലെ കലാപത്തിന് മുമ്പ്, ഇവർ മൂന്ന് പേർക്കും വധശിക്ഷ വിധിച്ചിരുന്നു.

2004-ൽ ധാക്കയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ബാബറിന് ശിക്ഷ വിധിച്ചിരുന്നത്. 

 2004-ലെ ചിറ്റഗോങ് ആയുധക്കടത്ത് കേസിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018-ൽ ഇദ്ദേഹത്തിന് രണ്ടാമത്തെ വധശിക്ഷ വിധിച്ചു.

ഡൽഹി, അജ്മീർ സ്ഫോടനങ്ങളുമായി ബന്ധമുള്ള ബി.എൻ.പി അംഗം അബ്ദുസ് സലാം പിന്റുവാണ് ഇത്തരത്തിൽ വിജയിച്ച മറ്റെരാൾ.

വധശിക്ഷയിൽ നിന്ന് പാർലമെ ന്റിലെത്തു ന്ന മൂന്നാമത്തെയാൾ ബംഗ്ലാദേശ് ജമാഅ .ത്തെ ഇസ്ലാമി അംഗമായ എടിഎം അസ്ഹ റുൽ ഇസ്ലാമാണ്.

Three of Bangladesh election winners sentenced to death!

Share Email
LATEST
More Articles
Top