ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ശരിയായ ദിശയിലാണെന്നും നിലിവല്‍ ചുമത്തിയിട്ടുള്ള 18 ശതമാനം താരിഫ് തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ സുപ്രീം കോടതി റദദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയിട്ടുള്ള 18 ശതമാനം താരിഫ് തുടരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെ ‘അതിശയകര’മെന്നാണ്് ട്രംപ് വിശേഷിപ്പിച്ചത്.
താരിഫില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധിയില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കോടതി വിധി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഇന്ത്യയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഇന്ത്യ ഇതുവരെ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നും അതിനാല്‍ ചര്‍ച്ചകള്ക്ക് ചില സാധ്യതകള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ഈ വിധിയോട് യുഎസ് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിനിടെ ഇന്തോനേഷ്യ വെള്ളിയാഴ്ച്ച യുഎസുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പരസ്പര താരിഫ് 19 ശതമാനമാക്കിയാണ് കരാര്‍ .രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 122 പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രയോഗിച്ചുകൊണ്ടാണ് ട്രംപ് ലോക രാജ്യങ്ങള്‍ക്കു നേരെ താരിഫ് ചുമത്തിയത്. എന്നാല്‍ സുപ്രീംകോടതി ഇത് റദ്ദാക്കിയതോടെ ഇനി എന്തെന്ന ചോദ്യവും ഉയരുന്നു.
Trade deal on track, relations with India ‘fantastic’: Trump













