2025 ഏപ്രില്‍ രണ്ടിന് ട്രംപ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചു: 2026 ഫെബ്രുവരി 20 ന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി!

2025 ഏപ്രില്‍ രണ്ടിന് ട്രംപ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചു: 2026 ഫെബ്രുവരി 20 ന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി!

വാഷിംഗ്ടണ്‍: രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ലോക രാജ്യങ്ങളെ വരുതിയിലാക്കാനായി ട്രംപ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചു. എന്നാല്‍ തീരുവ പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പേ അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്നും ട്രംപിന വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരിച്ചടിയില്‍ പകച്ചു നില്ക്കുമ്പോഴും സുപ്രീം കോടതിയേയും ജഡ്ജിമാരേയും വിമര്‍ശിച്ച ട്രംപ് 150 ദിവസത്തേയ്ക്ക് 10 ശതമാനം താരിഫ് പ്രഖ്യാപനവും നടത്തി. ഇതു നിയമപരമായി നിലനില്ക്കുമോ എന്ന ചോദ്യം ബാക്കി.

2025 ഏപ്രില്‍ രണ്ടിനാണ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലേക്കുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം പകരച്ചുങ്കമാണ് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഇതിനു പുറമേ വിയറ്റ്‌നാമിന് 46 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 26 ശതമാനവും , ഇന്ത്യയ്ക്ക് 27 ശതമാനവും , യൂറോപ്യന്‍ യൂണിയന് 20 ശതമാനവും എന്ന നിരക്കില്‍ വ്യത്യസ്തമായി ലോകരാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകളും ചുമത്തി. 10 ശതമാനം തീരുവ ഏപ്രില്‍ അഞ്ചു മുതലും ഉയര്‍ന്ന തീരുവകള്‍ ഏപ്രില്‍ ഒന്‍പതു മുതലും പ്രാബല്യത്തില്‍ വരുമെന്ന് നിശ്ചയിച്ചു.

ഓരോ രാജ്യത്തിനുമുള്ള ഉയര്‍ന്ന തീരുവകള്‍ ഒന്‍പതു മുതല്‍ താല്‍ക്കാലികമായി പ്രാബല്യത്തില്‍ വന്നു. അതേ ദിവസം തന്നെ, ചൈന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം വര്‍ധിപ്പിക്കുകയും, മൊത്തം നിരക്ക് 84 ശതമാനമാക്കി ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 125 ആക്കി ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ 2025 മേയ് 14ന് ഉല്‍പ്പന്നങ്ങളുടെ പകരച്ചുങ്കം ി കുറയ്ക്കാന്‍ അമേരിക്കയും ചൈനയും സമ്മതിച്ചു. ഇതനുസരിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്ക 30% ആയും, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചൈനീസ് പകരച്ചുങ്കം 10% ആയും കുറച്ചു.

മേയ് 23 ന് ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ‘എങ്ങുമെത്തുന്നില്ല’ എന്ന് അവകാശപ്പെട്ടു് ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം പകരച്ചുങ്കമെന്ന ഭീഷണി മുഴക്കി. ഫെബ്രുവരിയില്‍ ഇന്ത്യയുടെ പകരച്ചുങ്കം 18 ശതമാനമാക്കി കുറയ്ക്കുമെന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ കരാറിലെത്തുമെന്ന പ്രസ്താവന വന്നു ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇന്നലെ ട്രംപിന്റെ തിരിച്ചടി തീരുവ തടഞ്ഞുകൊണ്ടുള്ള സുപ്രധാന കോടതി ഉത്തരവ് പുറത്തു വന്നത്.

Trump announces retaliatory tariffs on April 2, 2025: Retaliation from the Supreme Court on February 20, 2026!

Share Email
LATEST
Top