വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഫ്‌ളോറിഡ പോര്‍ട്ട് പിയേഴ്‌സ് കോടതിയാണ് ശിക്ഷവിധിച്ചത്. 2024 ല്‍ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ വച്ച് ട്രെംപിനെ കൊലപ്പെടുന്നതാന്‍ ശ്രമിച്ച റയാന്‍ റൗത്തെന്ന 59 കാരനെതിയോണ് കോടതി ശിക്ഷ വിധിച്ചത്.
ഗോള്‍ഫ് കോഴ്‌സിലെ ചെറു കാടിനുള്ളില്‍ റൈഫിളുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്നും റൈഫിളും ഇയാള്‍ എഴുതിയ കത്തും കണ്ടെത്തിയിരുന്നു.
കത്തില്‍ ട്രെംപിനെ കൊലപ്പെടുത്തുമെന്നു കുറിച്ചിരുന്നു. പ്രതിക്ക് കൊലപാതക മനോഭാവം ഉളള വ്യക്തിയാണെന്നു കണക്കിലെടുത്താണ് ജഡ്ജി ഐലീന്‍ കാനന്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Trump assassination attempt suspect gets life sentence













