വാഷിംഗ്ടണ്‍: തന്റെ ഭരണകാലം അമേരിക്കയുടെ സുവര്‍ണകാലമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം നടത്തിയ ആദ്യ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തി ലായിരുന്നു ട്രംപിന്റെ ഈ അവകാശവാദം.
സാമ്പത്തീക രംഗത്ത് രാജ്യം ശക്തമായ മുന്നേറ്റം നടത്തിയെന്നും ശക്തമായ ദേശീയ സുരക്ഷയും കുടിയേറ്റനയവും നടപ്പാക്കിയെന്നും ട്രംപ് അവകാശപപെട്ടു. രാജ്യം തിരിച്ചുവരവിന്റെ ശക്തമായ പാതയിലാണെന്നു പറഞ്ഞ ട്രംപ് രാജ്യത്തിന്റെ സാമ്പത്തീക അടിത്തറ കൂടുതല്‍ ഭദ്രമായെന്നും വ്യക്്തമാക്കി. രാജ്യത്തിലേക്ക് അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്തിന്റെ പകുതിയിലധികം തടയാന്‍ കഴിഞ്ഞുവെന്നും അമേരിക്ക ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്ക്കുകയാണെന്നും ട്രംപ് കൂട്ടിട്ടേര്‍ത്തു.
മിലാന്‍ വിന്റര്‍ ഒളിമ്പിക്‌സ് ഹോക്കി ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ പ്രസംഗം കേള്‍ക്കാനായി എത്തിയിട്ടുണ്ട. യുഎസ് പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ കോന്നര്‍ ഹെല്ലിബുക്കനു പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
Trump calls his presidency a golden age for America













