വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യായങ്ങള്‍ തേടുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാഡ് ഷെര്‍മാന്‍. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ അമേരിക്കന്‍ പ്രസഡിന്റ് ടോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ ചുമത്തിയ നികുതി അന്യായമാണെന്നും ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.
ഇത് ഒരിക്കലും അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാത്ത നിലപാടാണ്. ഇന്ത്യക്കെതിരേ നികുതി ചുമത്താനായി ട്രംപ് എന്തെങ്കിലും ഒരു കാരണം നോക്കുകയാണെന്നു ബ്രാഡ് ഷെര്‍മാര്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ കുറ്റപ്പെടുത്തി.
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനേക്കാള്‍ കുറവാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നിട്ടും ഇന്ത്യയെ ട്രംപ് ലക്ഷ്യമിടുകയാണ്. റഷ്യന്‍ എണ്ണയുടെപേരില്‍ ഇന്ത്യയ്‌ക്കെതിരേ നികുതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷെര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ഹംഗറി അവര്‍ക്ക് ആവശ്യമായ എണ്ണയുടെ 90 ശതമാനം റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അവര്‍ക്കെതിരേ താരിഫുകളൊന്നുമില്ല. റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമായ ചൈനയെ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച താരിഫുകള്‍ മറ്റു കാരണങ്ങളാലാണെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ റഷ്യയില്‍ നിന്ന് ആവശ്യത്തിന്റെ 21 ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷേ ഇന്ത്യയെ ട്രംപ് ഒറ്റപ്പെടുത്തുകയാണ്. പ്രസിഡന്റ് ഈ നയം ഉടന്‍ മാറ്റണമെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.
Trump is looking for excuses to impose tariffs on India: US Congressman Brad Sherman













