സുപ്രീം കോടതി വിധി വിദേശ താത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു: രൂക്ഷ വിമര്‍ശനവുമായി ട്രംപ്, പിന്തുണയുമായി വാന്‍സ്

സുപ്രീം കോടതി വിധി വിദേശ താത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു: രൂക്ഷ വിമര്‍ശനവുമായി ട്രംപ്, പിന്തുണയുമായി വാന്‍സ്

വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങള്‍ ക്കെതിരേ പ്രസിഡന്റ്  ട്രംപ് പ്രഖ്യാപിച്ച താരിഫ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ കോടതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും. സുപ്രീം കോടതി വിധി വിദേശ താത്പര്യങ്ങളാല്‍ സ്വാധീനി ക്കപ്പെട്ടുവെന്ന് ട്രംപ് തുറന്നടിച്ചു.

നമ്മുടെ രാജ്യത്തിനു വേണ്ടി  ശരിയായത് ചെയ്യാന്‍ ധൈര്യമില്ലാത്ത കോടതിയിലെ ചില അംഗങ്ങളെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് വിദേശത്തു നിന്നുള്ള ഇറക്കുമതി നിയന്ത്രി ക്കാന്‍ കോണ്‍ഗ്രസ് അധികാരം നല്‍കിയിരുന്നെങ്കിലും, അതിനെ അടിസ്ഥാ നപ്പെടുത്തി തീരുവ ചുമത്താന്‍ സാധിക്കില്ലെന്ന നിലപാടാണ്  സുപ്രീം കോടതി സ്വീകരിച്ചതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.

ഈ വിധി  ഭരണകൂട നടപടികള്‍ക്ക് തിരിച്ചടിയാകുമെന്ന് വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സ് പറഞ്ഞു. ഈ കോടതി ഉത്തരവ് ശരിക്കും നിയമലംഘനമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് തുറന്നടിച്ചു. കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച  മൂന്നു ജഡ്ജിമാരെ ട്രംപ് പ്രശംസിച്ചു. അവര്‍ക്കു  നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹത്തിനും  ആദരവിനും താന്‍ അഭിനന്ദനം അര്‍പ്പി ക്കുന്നുവെന്നും  ആ ജഡ്ജിമാരെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Trump, JD Vance vilify ‘lawless’ Supreme Court justices over tariff ruling

Share Email
LATEST
Top