റഷ്യയുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട് ‘ ആണവ ഉടമ്പടി നീട്ടണമെന്ന ആവശ്യത്തില്‍ മൗനം തുടര്‍ന്ന് ട്രംപ്: ചൈനയെ ഉള്‍പ്പെടുത്തി പുതിയ ആണവ ഉടമ്പടിക്ക് നീക്കം

റഷ്യയുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട് ‘ ആണവ ഉടമ്പടി നീട്ടണമെന്ന ആവശ്യത്തില്‍ മൗനം തുടര്‍ന്ന് ട്രംപ്: ചൈനയെ ഉള്‍പ്പെടുത്തി പുതിയ ആണവ ഉടമ്പടിക്ക് നീക്കം

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള അമേരിക്കയുടെ ന്യൂ സ്റ്റാര്‍ട്ട് ആണവ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിനു പിന്നാലെ ഈ ഉടമ്പടി നീട്ടണമെന്ന റഷ്യന്‍ ആവശ്യത്തില്‍ പ്രതികരിക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ ആവശ്യത്തില്‍ മൗനം പാലിച്ചപ്പോള്‍ തന്നെ ആധുനീകവത്കരിച്ചതും മികച്ചതുമായ പുതിയ ഒരു ആണവ ഉടമ്പടി വേണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ചൈനയെ ഉള്‍പ്പെടുത്തി പുതിയ ഉടമ്പടി തയാറാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അമേരിക്ക യുടെ ആണവ വിദഗ്ധര്‍ അതില്‍ പ്രവ ര്‍ത്തിക്കണമെന്നും ട്രംപ് ടൂത്ത് സോഷ്യ ലില്‍ കുറിച്ചു. റഷ്യയുമായുള്ള 2010ലെ ന്യൂ സ്മാര്‍ട്ട് ഉടമ്പടി യുഎസിന് സമ്മതമാ ണെങ്കില്‍ നീട്ടാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആയുധശേഖരം വലിയതോതില്‍ വളരുന്ന പശ്ചാത്തലത്തില്‍ ചൈനയെ ആണവാ യുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ലഅമേരിക്കയും റഷ്യയും തമ്മിലുളള ആണവ കരാര്‍ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതോടെ ഇരുരാജ്യ ങ്ങളും തമ്മില്‍ ആണവായുധങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം അവസാനിച്ചു. 2010ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവുമാണ് ന്യൂ സ്റ്റാര്‍ട്ട് കരാര്‍ ഒപ്പുവെച്ചത്.

Trump remains silent on demand to extend ‘New START’ nuclear treaty with Russia: Move to include China in new nuclear treaty

Share Email
LATEST
More Articles
Top