വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ പരിഹരി ക്കുന്നതിന് നിലവിലെ ചർച്ചയിൽ താൻ ഒട്ടും സന്തുഷ്ടനല്ലെന്ന് അമേരിക്കൻ പ്രസി ഡന്റ് ഡോണൾഡ് ട്രംപ്. ഇറാനു മായു ള്ള പ്രശ്നം പരിഹരിക്കുന്നതിൽ അന്തി മമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇറാൻ ആണവ പ്രശ്നം പരിഹരിക്കുന്നതിൽ നിലവിലെ ചർച്ചകളി ൽ താൻ ഒട്ടും സംതൃപ്തല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ മേഖലയിൽ യുഎസ് വൻതോതിലുള്ള സൈനിക സന്നാഹം നടത്തുന്നതിനിടെ വൈറ്റ് ഹൗസിൽ നിന്ന് ടെക്സസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിപ്പോഴാണ് ട്രംപ് ഈ അഭിപ്രായം വ്യക്തമാക്കിയത്.
ഇറാൻ ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ താനൊട്ടും തൃപ്തനല്ലെന്നും എന്ത് സംഭവി ക്കും എന്ന് നമുക്ക് നോക്കിക്കാണാം എന്നും ട്രംപ് പറഞ്ഞു. ആണവായുധ . വിഷയത്തിൽ ഇറാന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല – അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിലേക്ക് നയിച്ചേക്കാവുന്ന സ്ഥിതിയുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി ഇറാനിൽ ഭരണമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നൽകിയില്ല. സൈനിക നടപടികളേക്കാൾ കൂടുതൽ തനിക്ക് നയതന്ത്രമാണ് താല്പര്യമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ സൈന്യം അമേരിക്കയ്ക്കുണ്ട്. പക്ഷേ.അത് ഉപയോഗിക്കാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ചിലപ്പോ ൾ ആ സൈന്യത്തെ ഉപയോഗി ക്കേണ്ടി വരും – അദ്ദേഹം പറഞ്ഞു.
ഇതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിർണായക ഇസ്രായേലിലേൽ സന്ദർശനം പ്രഖ്യാപിച്ചു
ഇസ്രായേലിലെ യുഎസ് എംബസി അത്യാവശ്യമല്ലാത്ത ജീവനക്കാരോടു കുടുംബാംഗങ്ങളോടും മടങ്ങി പോകാൻ ഉത്തരവിട്ടതിന് ഏതാനും മണിക്കൂ റുകൾ ക്ക് ശേഷമാണ് മാർക്കോയുടെ യാത്രാ പ്രഖ്യാപനം വന്നത്. അതേസമയം ഇറാനുമായി ഒരു യുദ്ധത്തിന്സാ ധ്യതയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
Trump says he hasn’t made a final decision on Iran, ‘not happy’ with current നേഗോറിറേഷൻസ്













