ഒബാമയ്ക്കും മിഷേനിലും നേര്‍ക്ക് ട്രംപിന്റെ വംശീയ അധിക്ഷേപം: കുരങ്ങുകളായി ചിത്രീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധം

ഒബാമയ്ക്കും മിഷേനിലും നേര്‍ക്ക് ട്രംപിന്റെ വംശീയ അധിക്ഷേപം: കുരങ്ങുകളായി ചിത്രീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കുമെതിര് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ അധിക്ഷേപം. ഇരുവരുയേയും ശരീരവും കുരങ്ങിന്റെ മുഖവും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങള്‍ തയാറാക്കി തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രീത്ത് സോഷ്യലിലാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ദ ലയണ്‍ സ്ലീപ്‌സ് ടുനൈറ്റ് എന്ന ഗാനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കയാണ്. ട്രംപ് പോസ്റ്റ് ചെയ്തത് 62 സെക്കന്‍ഡുള്ള വിഡിയോയാണ്.

ഒബാമയേയും മിഷേലിനേയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനു പിന്നാലെ വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന്റെ പിഴവാണു പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഒബാമ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ പോസ്റ്റിനെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ”അറപ്പുളവാക്കുന്നത് എന്നാണ് കൂട്ടിച്ചേര്‍ത്തത്. ചരിത്രത്തില്‍ ട്രംപ് മോശമായി ഓര്‍മ്മിക്കപ്പെടുമെന്നു ബറാക് ഒബാമയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പ്രതികരിച്ചു. ട്രംപിന്റെ അനുയായികള്‍ വംശീയവാദികള്‍ എന്നും വിശേഷിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒബാമെ ജയിലഴികള്‍ക്ക് പിന്നില്‍ കാണിക്കുന്ന എഐ നിര്‍മിത വിഡിയോ കട്രംപ് പങ്കുവച്ചിരുന്നു.

എന്നാല്‍ ട്രംപിനെതിരായ വിമര്‍ശനങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. പ്രസിഡന്റ് ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയണ്‍ കിംഗ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന വിഡിയോയില്‍ നിന്നുള്ളതാണ് ദൃശ്യമെന്നും വ്യാജ രോഷപ്രകടനം അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് പ്ര്‌സതാവനയില്‍ ആവശ്യപ്പെട്ടു.

Trump’s racial slur against Obama and Michelle: Widespread protest against portraying them as monkeys

Share Email
LATEST
More Articles
Top