വാഷിംഗ്ടണില്‍ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി

വാഷിംഗ്ടണില്‍ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി

വാഷിംഗടണ്‍: വാഷിംഗ്ഡണ്‍ ഡിസിയില്‍ ജൂത മ്യൂസിയത്തിനു സമീപം രണ്ട് ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്കെതിരേ തീവ്രവാദകുറ്റം കൂടി ചുമത്തി. ഇതുകൂടി ചേര്‍ത്ത പുതിയ കുറ്റപത്രത്തില്‍ ഒന്‍പതു കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏലിയാസ് റോഡ്രിഗസ് എന്ന 31 കാരനാണ് കുറ്റവാളി.

ഇയാള്‍ ചെയത കുറ്റത്തില്‍ പലതിനും വധശിക്ഷയും ജീവപര്യന്തവും ലഭിക്കാവുന്ന കുറ്റങ്ങളാണെന്നു ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു. ഈ വെടിവെയ്പ് ഒരു ഭീകരപ്രവര്‍ത്തനമായിരുന്നുവെന്നു യുഎസ് അറ്റോര്‍ണി ജീനിന്‍ ഫെറിസ് പിറോ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ മെയ് 21 ന് ഇസ്രായേല്‍ എംബസിയിലെ ജീവനക്കാരായിരുന്ന യാരോണ്‍ ലിഷിന്‍സ്‌കി (30), സാറ മില്‍ഗ്രിം (26) എന്നിവരെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.

നേരത്തെ കൊലയാളിക്കെതിരേ ഇയാള്‍ക്കെതിരേ വിദ്വേഷ കുറ്റകൃത്യത്തിനും കൊലപാതക കുറ്റത്തിനും കുറ്റം ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തീവ്രവാദകുറ്റം കൂടി ചുമതലപ്പെടുത്തിയത്. വാഷിംഗഡണ്‍ ഡിസി ജൂത മ്യൂസിയത്തിനു സമീപം റോഡ്രിഗസ് സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിര്‍ത്തുവെന്നും ‘സ്വതന്ത്ര പലസ്തീന്‍’ എന്ന് വിളിച്ചുപറഞ്ഞുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വെടിവയ്പ്പിന് ശേഷം ഞാന്‍ അത് പലസ്തീനു വേണ്ടിയാണ് ചെയ്തത്. ഗാസയ്ക്കു വേണ്ടിയാണ് ചെയ്തത്’ എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

U.S. charges suspect with terrorism in killing of two Israeli diplomats

Share Email
LATEST
More Articles
Top