ഗാസിയാബാദ്: കൊറിയയോടുള്ള അടങ്ങാത്ത ആസക്തിയില്‍ മൂന്നു സഹോദരങ്ങള്‍ കെട്ടടത്തില്‍ നിന്നും ചാടി മരിച്ചു.ഗാസി യാബാദില്‍ കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ച സഹോദരിമാരുടെ ആത്മഹ ത്യാക്കുറിപ്പിലാണ് ഇവരുടെ ഓണ്‍ലൈന്‍ ആസക്തിയും കൊറിയഗന്‍ ഗാനത്തോട്് ഉള്‍പ്പെടെയുള്ള താത്പര്യങ്ങളും വെളിപ്പെട്ടത്.
തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ വീട്ടുകാര്‍ മനസ്സിലാക്കാത്തതിലുള്ള കടുത്ത മാനസിക വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് 12, 14, 16 എന്നിങ്ങനെ വയസ്സുള്ള മൂന്ന് സഹോദരിമാര്‍ ഫ്‌ളാറ്റില്‍ നിന്ന്ചാടി ജീവനൊടുക്കിയത്. ഒരു കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് ഗെയിമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എങ്കിലും, പിന്നീട് നടന്ന പരിശോധനയില്‍ കൊറിയന്‍ സിനിമകളോടും സംഗീതത്തോടുമുള്ള അമിതമായ അടിമത്തമാണ് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഞങ്ങള്‍ കൊറിയന്‍ പോപ്പ് സംഗീതത്തെ അഗാധമായി സ്‌നേഹിച്ചു, ദയവായി ക്ഷമിക്കണം. അത് ഞങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ലോകം മറ്റെന്തിനേക്കാളും വലുതായിരുന്നു,’ എന്ന് അവര്‍ എഴുതി.
ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ചിന്ത ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് പോലും ഇങ്ങനെ തോന്നുമെന്ന് ഞങ്ങള്‍ കരുതിയില്ല. ക്ഷമിക്കണം പപ്പാ,’ എന്നാണ് പെണ്‍കുട്ടികള്‍ കുറിച്ചത്.
Unquenchable passion for Korea: Three underage sisters jump to their deaths from building











