റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ സമ്മതിച്ചതായി ആവര്‍ത്തിച്ച് അമേരിക്ക

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ സമ്മതിച്ചതായി ആവര്‍ത്തിച്ച് അമേരിക്ക

മ്യൂണിക്ക്: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ സമ്മതിച്ചതായി വീണ്ടും യുഎസ്എ. മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി യുഎസ് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ ഉറപ്പുനല്കിയിട്ടുണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുക്രയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ എത്രത്തോളം ആത്മാര്‍ഥത കാട്ടുമെന്നു അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ യൂറോപ്പും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് റഷ്യയുടെ എണ്ണയ്ക്ക് മേല്‍ അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ് അവരുടേതായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ന്യായവും സുസ്ഥിരവുമായ നിബന്ധനകളോടെ ഒരു ചര്‍ച്ചയിലൂടെയുള്ള പരിഹാരം കണ്ടെത്താന്‍ യുഎസ് ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി മന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തില്‍ ഉറച്ചുനില്ക്കുന്നതായി പ്രതികരിച്ചു.ആഗോള എണ്ണ വിപണി സങ്കീര്‍ണവും ചലനാത്മകവുമാണ്. എണ്ണ കമ്പനികള്‍ ലഭ്യത, ചെലവ്, അപകടസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

US again says India has agreed to stop oil imports from Russia

Share Email
LATEST
Top