അമിതമായ ഇസ്‌ളാമികവംശജരുടെ കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ അംഗം

അമിതമായ ഇസ്‌ളാമികവംശജരുടെ കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ അംഗം

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള ഇസ്ളാമിക വംശജനുരെ അനിയന്ത്രിതമയാ കുടിയേറ്റ്ം രാജ്യത്തെ നശിപ്പിക്കുന്നുവെന്ന വിവാദപരാമര്‍ഷശവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം. ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രന്‍ഡന്‍ ഗില്‍ ആണ് വിവാദ പരാമര്‍ഷം നടത്തിയത്.

ടെക്‌സസിലെ ചില ഭാഗങ്ങളില്‍ ഇസ്ലാമികവല്‍ക്കരണം നടത്തുന്നതായും സംസ്ഥാനത്തെ പല മാളുകളും സന്ദര്‍ശിക്കുമ്പോള്‍ താന്‍ നില്ക്കുന്നത് പാക്കിസ്ഥാനിലാണോ എന്നു തോന്നിപ്പോകുമെന്നും അദ്ദേഹം റിയല്‍ അമേരിക്കാസ് വോയ്സിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ സാംസ്‌കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായി അദ്ദേഹം ആരോപിച്ചു. തന്റെ മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ ഇക്കാര്യം ഏറെ വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായി ഗില്‍ പറഞ്ഞു. തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി ജനങ്ങള്‍ക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗില്‍ ഈ പ്രസ്താവന നടത്തിയതിനു പിന്നാലെ അതിരൂക്ഷമായ പ്രതികരണവുമായി സാമൂഹികമാധ്യമങ്ങളിലൂടെ പലരും രംഗത്തെത്തി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മാംദാനിയെ ലക്ഷ്യമിട്ട് ഗില്ലും അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേല്‍ ഡിസൂസ ഗില്ലും നടത്തിയ പരാമര്‍ശങ്ങള്‍ അന്നു വിവാദമായിരുന്നുമാംദാനി കൈകൊണ്ട് ഭക്ഷണം വീഡിയോ റീ-ഷെയര്‍ ചെയ്തുകൊണ്ട്, ‘അമേരിക്കയിലെ സംസ്‌കാരസമ്പന്നരായ ആളുകള്‍ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത്.

നിങ്ങള്‍ക്ക് ഈ സംസ്‌കാരത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് തന്നെ തിരികെ പോകൂ.’ എന്നായിരുന്നു ഗില്‍ കുറിച്ചത്. ഇതിനു പിന്നാലെ ദക്ഷിണേഷ്യന്‍ സംസ്‌കാരങ്ങളിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സര്‍വസാധാരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വന്നു.

US Congressman Brandon Gill claims parts of Texas feel like Pakistan, sparking backlash over Islamisation remarks.

Share Email
LATEST
More Articles
Top