ബംഗ്ലാദേശില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി 19 ശതമാനമാക്കി യുഎസ്

ബംഗ്ലാദേശില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി 19 ശതമാനമാക്കി യുഎസ്

വാഷിംഗ്ടണ്‍: അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുെ നികുതി 19 ശതമാനമായി കുറച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയുമായി കരാറായതിനു പിന്നാലെയാണ് ഇപ്പോള്‍ യുഎസ് ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവെചച്ചത്.

അമേരിക്കന്‍ നിര്‍മിത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ക്കു നികുതി ഇല്ലാതെ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ സാധിക്കുന്നതാണ് പുതിയ കരാറെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് തിങ്കളാഴ്ച അറിയിച്ചു.

ഒന്‍പത് മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 19 ശതമാനമെന്ന നികുതിയിലേക്ക് എത്തിച്ചേര്‍ന്നത്. നേരത്തെ ഏപ്രിലില്‍ ബംഗ്ലാദേശി കയറ്റുമതിക്ക് 37 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനായിരുന്നു അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 20 ശതമാനമായി കുറയ്ക്കാന്‍ ധാക്കയ്ക്ക് സാധിച്ചിരുന്നു.

തൊഴില്‍ സംരക്ഷിക്കുന്നതിനും ആഗോള ടെക്‌സ്‌റ്റൈല്‍ സപ്ലൈ ചെയിനില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് യൂനസ് വിശേഷിപ്പിച്ചു.

യുഎസ്-ബംഗ്ലാദേശ വ്യാപാക കരാറില്‍ ബംഗ്ലാദേശിന് വേണ്ടി കൊമേഴ്സ് അഡൈ്വസര്‍ ഷെയ്ഖ് ബഷീര്‍ ഉദ്ദീനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുര്‍ റഹ്മാനും ഒപ്പുവെച്ചു. അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് അംബാസഡര്‍ ജാമിസണ്‍ ഗ്രീര്‍ കരാറില്‍ ഒപ്പിട്ടു. കരാര്‍ പൂര്‍ത്തിയാക്കുന്നതില്‍ മുഹമ്മദ് യൂനസും സംഘവും നടത്തിയ പരിശ്രമങ്ങളെ ഗ്രീര്‍ പ്രശംസിച്ചു.

‘ഈ കരാര്‍ യുഎസ് വ്യാപാര നയത്തില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ബംഗ്ലാദേശിലെ നികുതിയിതര തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

US imposes 19% import duty on Bangladeshi products

Share Email
Top