അമേരിക്കയിലെ ഭാഗീക അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച്ച അവസാനിച്ചേക്കും

അമേരിക്കയിലെ ഭാഗീക അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച്ച അവസാനിച്ചേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ് ബജറ്റിന് അംഗീകാരം നല്കാതെ ധനസഹായം നല്കുന്നതിനായുള്ള സമയപരിധ അവസാനിച്ചതോടെ രാജ്യത്തുണ്ടായ ഭാഗീക അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച്ചയോടെ അവസാനിച്ചേക്കും. സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്കിയത്.

2018 ഫെബ്രുവരിയിലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഷട്ട്ഡൗണ്‍ ഉണ്ടായത്. ഒമ്പത് മണിക്കൂര്‍ മാത്രമായിരുന്നു അന്ന് നീണ്ടു നിന്നത്. ഇത്തവണ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭാഗീക അടച്ചുപൂട്ടല്‍ നിലവില്‍ വന്നത്. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളും അടച്ചുപൂട്ടലിന്റെ ഭാഗമായി വരാത്തതിനാല്‍ കാര്യമായ പ്രതിസന്ധി ഈ അടച്ചുപൂട്ടല്‍ മൂലം അമേരിക്കന്‍ ജനതയ്ക്ക് അനുഭവിക്കേണ്ടി വരില്ല. ചൊവ്വാഴ്ചയോടെ ഭാഗീക അടച്ചുപൂട്ടല്‍ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി.

നിലവില്‍ പെന്റഗണിനും ഹോംലാന്‍ഡ് സെക്യൂരിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍ പോലുള്ള ഏജന്‍സികള്‍ക്കുമാണ് താല്‍ക്കാലികമായി ധനസഹായം നഷ്ടപ്പെടുന്നത്. ഷട്ട് ഡൗണ്‍ നീണ്ടു നിന്നാല്‍ മാത്രമേ ഇത് പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയുള്ളു. ഈ വര്‍ഷത്തെ ഫണ്ടിംഗ് ബില്ലുകളുടെ പകുതി കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട് .നിരവധി പ്രധാനപ്പെട്ട ഫെഡറല്‍ ഏജന്‍സികളും പ്രോഗ്രാമുകളും സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നു. മിനയാപ്പോളിസിയല്‍ ഫെഡറല്‍ ഏജന്റുമാരുടെ വെടിവെയ്പ്പില്‍ രണ്ടു അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രതിസന്ധി ഉണ്ടായത.് ഡിഎച്ച്എസിനും അതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വേണ്ടിയുള്ള ശേഷിക്കുന്ന ആറ് ഫണ്ടിംഗ് ബില്ലുകളില്‍ ഒന്ന് ഹൗസ് പാസാക്കിയ പാക്കേജില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡമോക്രാറ്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

തുടര്‍ന്ന് വൈറ്റ് ഹൗസ് ഡെമോക്രാറ്റുകളുമായി ചര്‍ച്ച നടത്തുകയും രണ്ടാഴ്ചത്തേക്ക് ഡിഎച്ച്എസിന് താല്‍ക്കാലികമായി ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.അഞ്ച് ബില്ലുകളുള്ള ഫണ്ടിംഗ് പാക്കേജ് സെനറ്റ് വെള്ളിയാഴ്ച പാസാക്കിയെങ്കിലും നിയമമാകുന്നതിന് മുമ്പ് അത് വീണ്ടും ഹൗസില്‍ പാസാക്കണം. തിങ്കളാഴ്ച വരെ ഹൗസ് ചേരുന്നില്ലെന്നും ചൊവ്വാഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ട്രംപിന്റെ ആദ്യ ഭരണകാലത്ത് രണ്ടു തവണ അമേരിക്കയില്‍ ഷട്ട് ഡൗണ്‍ ഉണ്ടായി. രണ്ടാം ഭരണകാലത്ത് ഇത് രണ്ടാം തവണയാണ് അടച്ചുപൂട്ടല്‍.

US Partial Shutdown May End On Tuesday.

Share Email
LATEST
Top