അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിട്ടതായി യു എസ്

അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിട്ടതായി യു എസ്

 

വാഷിങ്ടൻ:  അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോണുകൾ അറ ബിക്ക ടലിൽ വെടിവെച്ചിട്ടതായി യുഎസ്. മിഡിൽ ഈസ്റ്റിൽ എത്തിയ യുഎസ് യുദ്ധ ക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്ക ണിന് നേർക്കുവന്ന  ഡ്രോണുകളാണ്  വെടി വച്ചിട്ടതെന്നു അമേരിക്കൻ സൈന്യം വ്യക്ത മാക്കി..

വിമാനവാഹിനിക്കപ്പലിനെ ആക്രമിക്കു ന്നതിനായി വന്നപ്പോഴാണ് ഡ്രോൺ വെടിവച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻ ഡ്  വക്താവ് ക്യാപ്റ്റൻ ടിം ഹോക്കി ൻസ് അറിയിച്ചു..

ചൊവാഴ്‌ച അറബിക്കടലിൽ  സഞ്ചരിക്കു ന്നതിനിടെയാണ് യുഎസ് വിമാനവാഹി നിക്കപ്പലിനടുത്തേക്ക്  ഇറാനിയൻ ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കപ്പലിലെ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ വെടിവച്ചി ടുകയായി രുന്നുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു.

യുഎസുമായി  വെള്ളിയാഴ്ച്ച ഒമാനിൽ വച്ച് ചർച്ച നടത്തണമെന്ന് ഇറാൻ അഭ്യർഥിച്ച തായി റിപ്പോർട്ട് പുറത്തുവന്നു. മധ്യസ്ഥ രില്ലാതെ  യുഎസ്-ഇറാൻ ഉഭയകക്ഷി ചർച്ചകൾ ആണ് ഇറാന്റെ ലക്ഷ്യം.  ഈ രാജ്യങ്ങളും തമ്മിലുള്ളസംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ക്ക് ഇറാൻ മുൻകൈയെടു ക്കുന്നത്.

US says it shot down Iranian drones in Arabian Sea that targeted US warship

Share Email
LATEST
Top