അമേരിക്കയെ നാണംകെടുത്തിയ അഴിമതി, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഡിഇഎ ഓഫീസ് അടച്ചുപൂട്ടി! വീസ തട്ടിപ്പിന് അറസ്റ്റ്

അമേരിക്കയെ നാണംകെടുത്തിയ അഴിമതി, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഡിഇഎ ഓഫീസ് അടച്ചുപൂട്ടി! വീസ തട്ടിപ്പിന് അറസ്റ്റ്

ഡൊമിനിക്കൻ റിപ്പബ്ലിക്: കരീബിയൻ മേഖലയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഡിഇഎ ഓഫീസ് അഴിമതി ആരോപണങ്ങളെത്തുടർന്ന് അമേരിക്കൻ ഭരണകൂടം അടച്ചുപൂട്ടി. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വീസ തട്ടിപ്പ് കേസിൽ പിടിയിലായതിന് പിന്നാലെയാണ് ഈ അസാധാരണ നടപടി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ യുഎസ് അംബാസഡർ ലിയ എഫ്. കാമ്പോസ് ആണ് ഓഫീസ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.

“ഔദ്യോഗിക പദവി വ്യക്തിപരമായ ലാഭത്തിനായി ഉപയോഗിക്കുന്നത് പൊതുവിശ്വാസത്തോടുള്ള അങ്ങേയറ്റം ലജ്ജാകരമായ ലംഘനമാണ്. എന്റെ നേതൃത്വത്തിലുള്ള എംബസിയിൽ അഴിമതിയുടെ ചെറിയ സൂചന പോലും വെച്ചുപൊറുപ്പിക്കില്ല,” എന്ന് അവർ എക്സിൽ എക്സിൽ കുറിച്ചു. ആറ് വർഷമായി അവിടെ സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റായി ജോലി ചെയ്തിരുന്ന മെലിറ്റൺ കോർഡെറോ ആണ് വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത്. വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വെച്ചായിരുന്നു ഇയാളുടെ അറസ്റ്റ്.

വിദേശ പൗരന്മാർക്ക് വീസ ലഭിക്കുന്നതിനായി ആയിരക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇത്തരത്തിൽ ഏകദേശം 119 വീസ അപേക്ഷകൾ ഇയാൾ നിയമവിരുദ്ധമായി വേഗത്തിലാക്കിയെന്നും, അപേക്ഷകർക്ക് വീസ ഇന്റർവ്യൂവിനായി പ്രത്യേക പരിശീലനം നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. രഹസ്യവിവരങ്ങൾ നൽകുന്ന ഇൻഫോർമർമാർക്കായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക വീസ പ്രോഗ്രാം ഇയാൾ ദുരുപയോഗം ചെയ്തതായാണ് വിവരം. ഈ സംഭവം ഡൊമിനിക്കൻ ഗവൺമെന്റുമായി ബന്ധമുള്ളതല്ലെന്നും എംബസിക്കുള്ളിലെ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണെന്നും ഡൊമിനിക്കൻ വിദേശകാര്യ മന്ത്രി റോബർട്ടോ അൽവാരസ് വ്യക്തമാക്കി.

Share Email
LATEST
Top