ഇറാനുമായുള്ള ആണവ ചർച്ച ഇസ്രയേൽ തുടരണമെന്ന് അമേരിക്ക: നിർദ്ദേശം മുന്നോട്ട് വെച്ചത് ട്രംപ് – നെതന്യാഹു  കൂടിക്കാഴ്ച്ചയിൽ

ഇറാനുമായുള്ള ആണവ ചർച്ച ഇസ്രയേൽ തുടരണമെന്ന് അമേരിക്ക: നിർദ്ദേശം മുന്നോട്ട് വെച്ചത് ട്രംപ് – നെതന്യാഹു  കൂടിക്കാഴ്ച്ചയിൽ

വാഷിംഗ്ടൺ : ഇറാനുമായുള്ള ആണവ ചർച്ച ഇസ്രയേൽ തുടരണമെന്ന് അമേ രിക്ക. യു എസ്  പ്രസിഡന്റ് ഡോൺഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാ മിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് തന്നെയാണ്    തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലൂടെയാണ്  ഇക്കാര്യം അറിയിച്ചത്

ട്രംപ് രണ്ടാംവട്ടം  അധികാരമേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ച്ചയാണിത് . യുഎസ് മുന്നോ ട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചും ചർച്ച നടന്നു .ഗാസ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണമെന്ന് നെതന്യാഹു ചർച്ചയിൽ ആവർത്തിച്ചു. 

 യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നെതന്യാഹു കൂടിക്കാഴ്ച‌ നടത്തി. പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള സമാധാന സമിതിയിൽ അംഗമായി അദ്ദേഹം ഒപ്പുവച്ചു.

ഒക്ടോബറിൽ ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ യുഎസ് സന്ദർശനം. കഴിഞ്ഞ ആഴ്‌ച റഫ അതിർത്തി ഭാഗികമായി തുറന്നിരുന്നു. വെസ്‌റ്റ് ബാങ്കിനു മേൽ ഇസ്രയേൽ നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യ ത്തിലാണ് ഈ നയതന്ത്ര ചർച്ചകൾ  കൂടുതൽ സജീവമാക്കുന്നത്.

US suggests Israel continue nuclear talks with Iran: Trump suggests in Netanyahu meeting

Share Email
LATEST
More Articles
Top