വാഷിംഗ്ടണ്‍: ഇറാന്‍ ചൈനയിലേക്ക് വന്‍തോതില്‍ നടത്തുന്ന എണ്ണ കയറ്റുമതിയില്‍ നിയന്ത്രണമൊരുക്കാന്‍ ശക്തമായ നീക്കം നടത്താന്‍ അമേരിക്ക. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം സജീവമായി പ്രതിബാധിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു.
ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാ നമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സമ്മതിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു
ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി കുറയ്ക്കാന്‍ ഇറാനെ പ്രേരിപ്പി ക്കുന്നതി ലാണ് ചര്‍ച്ചകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഈ വിഷയ ത്തില്‍ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് പറഞ്ഞു.
അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറില്‍ നിന്നുള്ള 2025 ലെ കണക്കുകള്‍ പ്രകാരം, ഇറാന്റെ കടല്‍മാര്‍ഗ എണ്ണയുടെ 80 ശതമാത്തിലധികവും. ചൈന വാങ്ങുന്നു.
കഴിഞ്ഞ വര്‍ഷം ചൈന പ്രതിദിനം ശരാശരി 1.38 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വാങ്ങിയതായി ഡാറ്റ കാണിക്കുന്നു. ചൈനയിലേക്കുള്ള കയറ്റുമതി കുറയ്ക്കുന്നതിന് ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം
10 ദിവസം മുമ്പ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറാനെതിരെ സാമ്പത്തിക നടപടി ശക്തമാക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കുന്നു. ഈ ഉത്തരവ് പ്രകാരം, ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കയ്ക്ക് കഴിയും.
US to prepare pressure strategy to reduce Iran’s oil exports to China













