വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഇന്ത്യയുമായി വ്യാപാരകരാര്‍ പ്രഖ്യാപിച്ച യുഎസ് ബംഗ്ലാദേശുമായി ഉടന്‍ വ്യാപാര കരാര്‍ ഒപ്പുവെയ്ക്കുന്നു. ഈ മാസം ഒന്‍പതിനാണ് ബംഗ്ലാദേശും അമേരിക്കയും തമ്മില്‍ വ്യാപാര കരാറിലാവുന്നത്. ഫെബ്രുവരി 12നു ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബംഗ്ലദേശും യുഎസും സുപ്രധാനമായ വ്യാപാര കരാറില്‍ ഒപ്പിടുന്നുത്.
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി യുഎസ് 18 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ നീക്കം. നിലവില്‍ 20 ശതമാനമുള്ള നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. അത്തരമൊരു നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ കരാര്‍ പ്രഖ്യാപനം ഇന്ത്യ ഉറ്റുനോക്കുകയാണ്്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയില്‍നിന്നുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുക, അമേരിക്കന്‍ വാഹനങ്ങള്‍ക്കും പൂജ്യം താരിഫില്‍ ബംഗ്ലദേശ് വിപണിയില്‍ പ്രവേശനം നല്‍കുക തുടങ്ങിയ നിബന്ധനകള്‍ കരാറിലുണ്ടെന്നാണ് സൂചന. ബംഗ്ലദേശിന്റെ അമേരിക്കയിലേക്കുള്‌ല ആകെ കയറ്റുമതിയുടെ 80 ശതമാനവും വസ്ത്ര നിര്‍മാണ മേഖലയില്‍ നിന്നാണതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഒരു ഇടക്കാല സര്‍ക്കാര്‍ ഇത്തരമൊരു സുപ്രധാന കരാറില്‍ ഒപ്പിടുന്നതിനെതിരേ വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്
US to sign trade deal with Bangladesh after India: India keeping an eye on it











