ഇറാനുമായി കരാറുണ്ടാക്കാനാണ് യുഎസ് ശ്രമം: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇറാനുമായി കരാറുണ്ടാക്കാനാണ് യുഎസ് ശ്രമം: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും അമേരിക്കന്‍ പടക്കപ്പലുകള്‍ മിഡില്‍ ഈസ്റ്റില്‍ നങ്കൂരം ഇടുകയും ചെയ്തതോടെ മധ്യേഷ്യയിലെ സ്ഥിതി ദിനം പ്രതിസംഘര്‍ഷഭരിതമാകുന്നതിനിടെ ഇറാനുമായി കരാറുണ്ടാക്കാനുള്ള ശ്രമമാണ് അമേരിക്ക ന ടത്തുന്നതെന്നു ഇറാനുമായി ഒരു കരാര്‍ ഉണ്ടാക്കാനാണ് യുഎസ് യുഎസ് ശ്രമിക്കുന്നതെന്നു സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനിയുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറാണെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ഏതു നേതാവുമായി ചര്‍ച്ച ചെയ്യാന്‍ മനസുള്ളഒരു ഭരണാധികായാണ് ട്രംപ്.പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ആയത്തുല്ല അലി ഖമനയി പറഞ്ഞാല്‍, പ്രസിഡന്റ് അദ്ദേഹത്തെ കാണുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും റൂബിയോ പറഞ്ഞു.

അമേരിക്കന്‍ കപ്പലുകള്‍ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതുിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചില്ല. ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചിരുന്നു. ഇതിലും റൂബിയോ വ്യക്തമായ മറുപടി നല്കിയില്ല.

US trying to reach deal with Iran: US Secretary of State

Share Email
LATEST
More Articles
Top