ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചന നല്കി അമേരിക്ക: ഇറാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന കര്‍ശന നിര്‍ദേശം

ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചന നല്കി അമേരിക്ക: ഇറാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന കര്‍ശന നിര്‍ദേശം

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനകള്‍ നല്കി യുഎസ. ഇറാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തിരമായി രാജ്യം വിടണമെന്ന കര്‍ശന മുന്നറിയിപ്പാണ് അമേരിക്കന്‍ ഭരണാധികാരികള്‍ അറിയിച്ചിട്ടുള്ളത്. ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്നും മടങ്ങാനായി യുഎസ് സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ പ്രക്ഷോഭങ്ങളും യാത്രാ തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് യുഎസ് എംബസി ഈ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒരുവശത്ത് നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോഴും എപ്പോള്‍ വേണമെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടാവാനുളള സാധ്യതയാണ് യുഎസ് ഭരണകൂടം മുന്നോട്ടുവെയ്ക്കുന്നത്. ഇറാനിലുടനീളം തുടരുന്ന പ്രതിഷേധങ്ങള്‍ കാരണം കനത്ത സുരക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. റോഡുകള്‍ അടച്ചതും പൊതുഗതാഗതം തടസ്സപ്പെട്ടതും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും മൊബൈല്‍, ലാന്‍ഡ്ലൈന്‍ നെറ്റ്വര്‍ക്കുകള്‍ തടസ്സപ്പെടുത്തിയതും ജനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

തുര്‍ക്കിയിലേക്കോ അര്‍മേനിയയിലേക്കോ കരമാര്‍ഗം മടങ്ങുന്ന കാര്യം യുഎസ് പൗരന്‍മാര്‍ ആലോചിക്കണമെന്നും ഉടനടി മടങ്ങാന്‍ കഴിയാത്തവര്‍ വീടുകളോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങളോ കണ്ടെത്തി അവിടെ കഴിയണമെന്നും നിര്‍ദേശിക്കുന്നു. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ട് തുടരാന്‍ സാധ്യതയുള്ളതിനാല്‍ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കെ തന്നെ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകള്‍ തുടങ്ങി. മാസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സുരക്ഷാ ഭീഷണികള്‍ വര്‍ദ്ധിക്കുമ്പോഴും നയതന്ത്ര ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തുടര്‍ന്നേക്കുമെന്നതിന്റെ ു എന്നതിന്റെ സൂചനയാണിതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

US warns of intensifying tensions with Iran: US citizens in Iran urged to leave immediately

Share Email
LATEST
More Articles
Top