യുഎസിലെ അതിശൈത്യക്കാറ്റ്: നാലുദിവസത്തിനുള്ളില്‍ റദ്ദാക്കിയത് 10,000 വിമാനസര്‍വീസുകള്‍; അഞ്ചുലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു

യുഎസിലെ അതിശൈത്യക്കാറ്റ്: നാലുദിവസത്തിനുള്ളില്‍ റദ്ദാക്കിയത് 10,000 വിമാനസര്‍വീസുകള്‍; അഞ്ചുലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടെ വടക്കു കിഴക്കന്‍മേഖലയില്‍ ആഞ്ഞടിക്കുന്ന ശൈത്യക്കൊടുങ്കാറ്റ് ജനങ്ങളുടെ സാധാരണ ജീവിതത്തെ അതിരൂക്ഷമായാണ് ബാധിക്കുന്നത്. വിമാന സര്‍വീസുകളും റോഡ് ഗതാഗതവുമെല്ലാം താറുമാറായി. പലപ്രദേശങ്ങളിലും വന്‍തോതില്‍ മഞ്ഞ്പാളികള്‍ രൂപപ്പെട്ടു. ഫ്‌ലൈറ്റ് അവെയര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ ചൊവ്വാഴ്ച്ച വരെ 10,000 ലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച്ച മാത്രം 5,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

റോഡുകളില്‍ മഞ്ഞ് കുന്നുകൂടിയതോടെ ഗതാഗതം അസാധ്യമായിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്‌കൂളുകളും പൊതുഗതാഗത സംവിധാനങ്ങളും അടച്ചിട്ടു. ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പലയിടങ്ങളിലും കര്‍ശനമായ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ്, ന്യൂജേഴ്സി, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലും ഇതേ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ മാത്രം തിങ്കളാഴ്ച രാവിലെ വരെ 15 ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ന്യൂജേഴ്സിയിലെ ചില ഭാഗങ്ങളില്‍ ഇത് രണ്ട് അടിയോളം ഉയര്‍ന്നു.

മണിക്കൂറില്‍ 80 മൈല്‍ വരെ വേഗതയില്‍ വീശുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും കാഴ്ചപരിധി കുറയ്ക്കുന്നതിനാല്‍ ഡ്രൈവിംഗ് അസാധ്യമായിരിക്കുകയാണ്. ശൈത്യക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അഞ്ച് ലക്ഷത്തി ലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മസാച്യുസെറ്റ്സ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത മഞ്ഞും കാറ്റും തടസ്സമാകുന്നു . മസാച്യുസെറ്റ്സില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചി രിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം താല്‍ക്കാലി കമായി അടച്ചു. സ്ഥിതിഗതികള്‍ നേരിടാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു.


US winter storm: 10,000 flights canceled in four days; power outages in half a million homes

Share Email
LATEST
More Articles
Top