ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേയ്ക്കുള്ള ക്ഷണം വത്തിക്കാന്‍ നിരസിച്ചു

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേയ്ക്കുള്ള ക്ഷണം വത്തിക്കാന്‍ നിരസിച്ചു

വത്തിക്കാന്‍സിറ്റി: ഗാസാ പുനരുദ്ധാരണത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം വത്തിക്കാന്‍ നിരസിച്ചു. ഗാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം തയാറാക്കിയ പദ്ധതി പിന്നീട് ട്രംപിന്റെ സ്വന്തം ആഗോള സമാധാന വേദിയാക്കി വിപുലീകരിച്ചതോടെ പലരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിലവിലെ ് ബോര്‍ഡിന്റെ ഘടനയെയും പ്രവര്‍ത്തന പരിധിയെയും കുറിച്ച് ആശങ്കയെന്ന സൂചനയാണ് വത്തിക്കാന്‍ നല്‍കുന്നത്.

അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി നിയന്ത്രണം യുഎന്‍ മുഖേനെയാണ് നടപ്പാക്കേണ്ടതെന്നു വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയത്രോ പരോളിന്‍ പ്രതികരിച്ചു ട്രംപ് നിര്‍ദേശിച്ചിരിക്കുന്ന ബോര്‍ഡില്‍ പരിഹരിക്കപ്പെടേണ്ട നിര്‍ണായക വിഷയങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് അധ്യക്ഷനായ ഈ ബോര്‍ഡില്‍ അംഗങ്ങളെ നിയമിക്കുന്നതും അജണ്ട നിശ്ചയിക്കുന്നതും സാമ്പത്തിക കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതും പ്രസിഡന്റിന് തന്നെ അധികാരമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ഘടന അന്താരാഷ്ട്ര സംവിധാനങ്ങളെ പിന്നിലാക്കുമെന്ന ആശങ്ക പല രാജ്യങ്ങളും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വത്തിക്കാന്റെ തീരുമാനത്തെ ‘ദുഃഖകരം’ എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. സമാധാന ശ്രമങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ബോര്‍ഡിന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈന്‍ ലെവിറ്റ് പ്രതികരിച്ചു.

Vatican rejects Trump’s invitation to Board of Peace

Share Email
LATEST
More Articles
Top