ദാ വന്നു… ദേ പോയി…. അറ്റോര്‍ണി പദവയിലേക്ക് ജഡ്ജിമാര്‍ നിയമിച്ച ഡൊണാള്‍ഡ് കിന്‍സെല്ലയെ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം പുറത്താക്കി

ദാ വന്നു… ദേ പോയി…. അറ്റോര്‍ണി പദവയിലേക്ക് ജഡ്ജിമാര്‍ നിയമിച്ച ഡൊണാള്‍ഡ് കിന്‍സെല്ലയെ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം പുറത്താക്കി

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പദവിയിലേക്ക് നിയമിച്ച ഡൊണാള്‍ഡ് കിന്‍സെല്ലയ്ക്ക് ആ പദവിയിലിരിക്കാന്‍ കഴിഞ്ഞത് മണിക്കൂറുകള്‍ മാത്രം. ഫെഡറല്‍ ജഡ്ജിമാര്‍ നിയമിച്ച അറ്റോര്‍ണിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം പുറത്താക്കി. ബുധനാഴ്ച്ച രാവിലെ നിയമനം ലഭിച്ചു. വൈകുന്നേരമായതോടെ നീതിന്യായവകുപ്പ് പുറത്താക്കി. ഇതോടെ കോടതിയും ഭരണകൂടവും തമ്മിലുള്ള പോര് അതിരൂക്ഷമാകുമെന്നുറപ്പ്.

പതിറ്റാണ്ടുകളായി പ്രവര്‍ത്തന പരിചയമുള്ള ഡൊണാള്‍ഡ് കിന്‍സെല്ലയെ ന്യൂയോര്‍ക്കിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റില്‍ യുഎസ് അറ്റോര്‍ണിയായി നിയമിക്കുകയും ഇക്കാര്യം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ പുറത്താക്കിയതായി വൈറ്റ് ഹൗസില്‍ നിന്നുള്ള ഇമെയില്‍ സന്ദേശവും എത്തി.

എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ കിന്‍സെല്ല വ്യക്തമാക്കുന്നത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ മോര്‍ഗന്‍ ഡെവിറ്റ് സ്നോയില്‍ നിന്നാണ് പുറത്താക്കല്‍ സന്ദേശം ലഭിച്ചതെന്നും കാരണങ്ങളൊന്നുമില്ലാതൊണ് നീക്കം ചെയ്യാന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചതെന്നുമാണ്.
ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവും കോടതിയും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിത്.
ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത ജോണ്‍ സര്‍ക്കോണ്‍ നിയമവിരുദ്ധമായാണ് പദവിയില്‍ തുടരുന്നതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ജഡ്ജിമാര്‍ കിന്‍സെല്ലയെ നിയമിച്ചത്. ഇടക്കാല അറ്റോര്‍ണിയുടെ കാലാവധി കഴിയുമ്പോള്‍, ആ പദവിയിലേക്ക് താല്‍ക്കാലികമായി ഒരാളെ നിയമിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ കിന്‍സെല്ലയെ നിയമിച്ചത്.

White House immediately fires U.S. attorney chosen by judges to replace Trump’s pick

Share Email
LATEST
Top