ടാമ്പ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അമേരിക്ക റീജിയനും ഫ്‌ലോറിഡ പ്രൈം പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിച്ച പുതുവത്സര സൗഹൃദ-സാംസ്‌കാരിക സംഗമം ‘സാന്റാസ് ആഫ്റ്റര്‍ പാര്‍ട്ടി 2026’ ജനുവരി 17 ശനിയാഴ്ച ടാമ്പയില്‍ വിജയകരമായി നടന്നു. വാല്‍റിക്കോയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ വലിയ ജനപങ്കാളിത്തമുണ്ടായി.

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ മുഖ്യ പ്രഭാഷണം നടത്തി . ഡോ. ഷിബു (ചെയര്‍മാന്‍), ബ്ലെസ്സണ്‍ (അമേരിക്ക മേഖല പ്രസിഡന്റ്), മഞ്ജു സുരേഷ് (അമേരിക്ക മേഖല സെക്രട്ടറി), രാജു മൈലപ്ര (അമേരിക്ക മേഖല മീഡിയ) എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ചടങ്ങില്‍ ഫാ. ജെക്കു സക്കറിയ, ഡോ. ആംബ്രോസ് (ഫ്‌ലോറിഡ പ്രൈം പ്രൊവിന്‍സ് ചെയര്‍മാന്‍), കരോലൈന്‍ ബ്ലെസണ്‍ (ഫ്‌ലോറിഡ പ്രസിഡന്റ്), അഞ്ജലി നായര്‍ (ഫ്‌ലോറിഡ സെക്രട്ടറി), ദീപക് സതീഷ് (ഫ്‌ലോറിഡ ട്രഷറര്‍), ബേബി സെബാസ്റ്റ്യന്‍ (മുന്‍ ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.

ഇതോടൊപ്പം സിദ്ധാര്‍ത്ഥ്, രേമ്യ, പ്രിയ, ജെയിംസ് ഇല്ലിക്കല്‍ (KCCNA പ്രസിഡന്റ്), സണ്ണി മട്ടമന (FOKANA ഇന്റര്‍നാഷണല്‍), ലിന്‍ഡോ ജോളി, ഗ്രേസ് (TMA), ജോണ്‍ കല്ലോലിക്കല്‍ (FOKANA), ബിജോയ് MAT, സ്റ്റാന്‍ലി ജോണ്‍, ഷീജ, ദേവ, ടോണി ജന്നു, ശ്രാവണ്‍ മാധംസെട്ടി എന്നിവര്‍ സാന്നിധ്യമേകി.
കൂടാതെ ലക്ഷ്മി പീറ്റര്‍ (അമേരിക്ക മേഖല വുമണ്‍സ് ഫോറം ചെയര്‍), പ്രിയ വെസ്ലി (അമേരിക്ക മേഖല വൈസ് പ്രസിഡന്റ് – അഡ്മിന്‍), സൂസന്‍ സക്കറിയ (നോര്‍ത്ത് വിര്‍ജീനിയ പ്രൊവിന്‍സ് പ്രസിഡന്റ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ഫാ. ജിമ്മി ജെയിംസ് ക്രിസ്തുമസ്-പുതുവത്സര സന്ദേശം നല്‍കി. സ്‌കൈവേ ബ്രിഡ്ജ് ബാന്‍ഡ് അവതരിപ്പിച്ച ലൈവ് സംഗീത പരിപാടി സദസിനെ ആവേശത്തിലാക്കി.
KCCNA, FOKANA, TMA എന്നിവ പോലുള്ള പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളുടെ സാന്നിധ്യം പ്രവാസി മലയാളി സമൂഹത്തിലെ ഐക്യവും സഹകരണവും ശക്തമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫ്‌ലോറിഡയിലെ മലയാളി സമൂഹത്തിന് ഓര്‍മ്മയില്‍ നില്‍ക്കുന്ന ആഘോഷമായി ‘സാന്റാസ് ആഫ്റ്റര്‍ പാര്‍ട്ടി 2026’ മാറിയതായി അവര്‍ പറഞ്ഞു.
World Malayalee Council America Region meeting at Florida Santas After Party













