കരീബിയൻ കടലിടുക്കിൽ അമേരിക്കൻ നാവികസേന  കപ്പലുകൾ കൂട്ടിയിടിച്ചു 

കരീബിയൻ കടലിടുക്കിൽ അമേരിക്കൻ നാവികസേന  കപ്പലുകൾ കൂട്ടിയിടിച്ചു 

വാഷിംഗ്ടൺ: കരീബിയൻ കടലിടുക്കിൽ അമേരിക്കയുടെ  രണ്ടു നാവികസേന കപ്പലുകൾ കൂട്ടിയിടിച്ചു. ബുധനാഴ്ചയാണ് അപകടം സംഭവിച്ചത് അത്യപൂർവ്വമായി മാത്രമാണ് കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാറുള്ളത്.

രണ്ട് ഉദ്യോഗസ്ഥർക്ക്  പരിക്കേറ്റതായി യുഎ സ് സതേൺ കമാൻഡ് അറി യിച്ചു.യുഎസ്എസ് ട്രക്സ്റ്റൺ (ഡിഡിജി 103) എന്ന കപ്പൽ  യുഎസ്എൻഎസ് സപ്ലൈ (ടി-എഒഇ-6) കപ്പലുമായാണ് കൂട്ടിയിടിച്ചതെന്നു  യുഎസ് സതേൺ കമാൻഡ് വക്താവ് കേണൽ ഇമ്മാനുവൽ ഒർട്ടിസ്  വ്യക്തമാക്കി.

അപകടത്തിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു  സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു കപ്പലുകൾ തമ്മിൽ കൂട്ടിയിടി നടന്നതായി ആദ്യം റിപ്പോർട്ട് ചെയ്തത് വാൾസ്ട്രീറ്റ് ജേണലാണ്.

യുഎസ് നാവികസേനയുടെ കപ്പലുകൾക്ക് കടലിൽ കൂട്ടിയിടികൾ വളരെ അപൂർവമാണ്, 2025 ഫെബ്രുവരി 12 ന് മെഡിറ്ററേനിയൻ കടലിൽ വെച്ച്, ഈജിപ്തിലെ പോർട്ട് സെയ്ദിൽ നിന്ന് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ എന്ന വിമാനവാഹിനിക്കപ്പൽ ചരക്കു കപ്പലുമായി കൂട്ടിയിച്ച സംഭവമാണ് ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള അപകടം

2 US Navy ships collide in Caribbean, minor injuries reported

Share Email
LATEST
Top