വാഷിങ്ടൺ: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്ത നീക്കം തുടരുന്ന തിനിടെ 10,000 അമേരിക്കൻ സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുന്നു. നിലവിലെ സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കാൻ ഇത് ഇടയാക്കുമെന്ന സൂചനകൾ പുറത്തു വരുന്നു.
ഒരു വശത്ത് യുദ്ധം അവസാ നിപ്പിക്കുന്ന തിനുള്ള ചർച്ചകൾ പുരോഗമി ക്കുന്നു വെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ തന്നെയാണ് മറുവശത്ത് ഇത്തരത്തിലുള്ള നീക്കം. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗ സ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കവചിത വാഹനങ്ങൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായിട്ട് കരസേനയെ പശ്ചിമേഷ്യയിൽ വിന്യസിക്കുന്നതിനുള്ള നീക്കമാണ് പെന്റഗൺ പദ്ധതിയി ടുന്ന തെന്നും വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. 5000 നാവികസേനാ അംഗങ്ങളെ യുഎസ് ഇതിനകം മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം ചർച്ചകൾക്ക് തയ്യാറാകാ തിരിക്കുന്ന ഇറാനെ സമ്മർദ്ദത്തി ലാക്കു ന്നതിനുള്ള യുഎസിന്റെ നീക്കമാണ് വൻതോതിലുള്ള സൈനിക വിന്യാസ മെന്നും സൂചനയുണ്ട്. എന്നാൽ ഇറാനിൽ ‘അവസാന പ്രഹരത്തിന്’ പെന്റഗൺ സൈനിക ഓപ്ഷനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിൽ കരസേനയെ ഉപയോഗിക്കുകയും വൻതോതിലുള്ള ബോംബാക്രമണം നടത്തുകയും ചെയ്യുന്നതടക്കം ഉണ്ടെന്നും റിപ്പോർട്ട് പുറത്തു വരുന്നു.
10,000 more US troops coming to the Middle East













