ഖാര്‍ഗ് പിടിച്ചെടുക്കാന്‍ കരയുദ്ധമോ? ഇറാനിലെ എണ്ണയില്‍ താത്പര്യം പ്രകടിപ്പിച്ച് ട്രംപ്

ഖാര്‍ഗ് പിടിച്ചെടുക്കാന്‍ കരയുദ്ധമോ? ഇറാനിലെ എണ്ണയില്‍ താത്പര്യം പ്രകടിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനിലെ എണ്ണയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. ഇറാനിലെ എണ്ണ സ്വന്തമാക്കുന്നത് തുറന്നു പറഞ്ഞ് ട്രംപ് ഇന്നലെ രംഗത്തു വന്നു ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടു ക്കാനും വാഷിംഗ്ടണ്‍ക്ക് കഴിയും എന്ന സൂചനയും അദ്ദേഹം നല്‍കി. യു.എസ്.-ഇസ്രാ യേല്‍ യുദ്ധം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ആയിരക്കണക്കിന് അധിക അമേരിക്കന്‍ സൈനികര്‍ മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് വിന്യസിക്കപ്പെടു ന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

ഇറാനിലെ ഏറ്റവും വലിയ എണ്ണ ശേഖരമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ ട്രംപ് ലക്ഷ്യമിടുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവും സാമ്പത്തീക സ്രോതസുമാണ് ഖാര്‍ഗ്. ഇവിടെ ഉണ്ടാക്കുന്ന ഓരോ ചലനവും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. വെനസ്വേ ലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷം അവിടുത്തെ എണ്ണസ്രോതസ് കൈയടക്കിയതിനു സമാനമായ സ്ഥിതിവിശേഷമാണ് ട്രംപ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും സൂചനകളുണ്ട്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ശക്തമായതോടെ, തിങ്കളാഴ്ച ഏഷ്യന്‍ വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില ബാരലിന് 116 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 50 ശതമാനത്തിനു മുകളിലാണ് വില വര്‍ധിച്ചത്.

ഇതിനിടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനില്‍ വിശ്ചേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സംവിധാനം ഇതുവരേയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഞായറാഴ്ച്ച ആയതോടെ ഇന്റര്‍നെറ്റ് വിശ്ചേദിക്കപ്പെട്ടിട്ട് ഒരുമാസമായി. ഇതോടെ ഒരുമാസമക്കാലമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശയവിനിമയത്തിന് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

”ഇറാനിലെ ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ട് ഇപ്പോള്‍ 30-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 696 മണിക്കൂറായി ഈ നിയന്ത്രണം തുടരുകയാണെന്നു ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ നെറ്റ്ബ്ലോക്ക്‌സ് എക്‌സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ആഗോള വിവരങ്ങള്‍ ഒന്നും ലഭ്യമാകാത്ത സാഹചര്യങ്ങളാണ് ഇറാനിലെ പൗരന്‍മാര്‍ അഭിമുഖീകരിക്കുന്നത്.

30 days after internet shutdown in Iran: Trump expresses interest in Iranian oil

Share Email
LATEST
More Articles
Top