മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 3,000 അമേരിക്കക്കാര്‍: വിമാനങ്ങള്‍ക്കായി കാത്തിരിക്കയാണെന്നു ഇവരില്‍ പലരും

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 3,000 അമേരിക്കക്കാര്‍: വിമാനങ്ങള്‍ക്കായി കാത്തിരിക്കയാണെന്നു ഇവരില്‍ പലരും

വാഷിംഗ്ടണ്‍: ഇസ്രയേലും അമേരിക്കയും ഇറാനെതിരേ സംയുക്ത സൈനീക നീക്കം നടത്തിയതിനു പിനനാലെ വിമാന സര്‍ വീസുകള്‍ ഉള്‍പ്പെടെ നിലച്ചതോടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് അമേരിക്കക്കാര്‍. വിനോദസഞ്ചാര യാത്രകള്‍ക്കായും ഔദ്യോഗീക യാത്രകള്‍ക്കായും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയവരി ലേറെപ്പേരുമാണ് ഇപ്പോള്‍ വെടിഒച്ചകള്‍ക്ക് നടുവില്‍ ഭീതിയോടെ കഴിയുന്നത്.

മിഡില്‍ ഈസ്റ്റിലെ 11 രാജ്യങ്ങളിലായി 3000 ത്തോളം അമേരിക്കന്‍ പൗരന്‍മാര്‍ കുടുങ്ങിക്കിടക്കുന്നത് ചിക്കാഗോ സ്വദേശിനിയായ ഷെക്കിന ലീ തന്റെ കാമുകനുമൊത്ത് യുഎഇയില്‍ എത്തിയിട്ട് ഇപ്പോള്‍ തിരികെ പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണെന്നു പ്രതിക രിച്ചു.  ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണെന്നു എബിസി ന്യൂസി നോട് പറഞ്ഞു. എനിക്ക് ഉത്കണ്ഠ യുണ്ട്, എനിക്ക് ഭയമാണ്, എനിക്ക് എങ്ങ നെയെ ങ്കിലും വീട്ടിലെ ത്തിയാല്‍ മതി. ലീ ചൊവ്വാഴ്ച രാവിലെ പറഞ്ഞു.

യുഎസിലേക്കുള്ള വിമാന സര്‍വീസു കളെക്കുറിച്ച്  അവരുടെ എയര്‍ലൈനില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു ലീ പറയുന്നു. എയര്‍ലൈസ് അധികൃത രുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിച്ച് അവര്‍ ഫോണ്‍കോള്‍  പോലും അറ്റന്‍ഡ് ചെയ്യുന്നില്ല- ലീ കൂട്ടിച്ചേര്‍ത്തു. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്യാരേജിലാണ് ഇപ്പോല്‍ കഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ ഒരു പ്രസ്താവനയില്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് വിദേശത്തുള്ള ആയിരക്കണക്കിന് അമേരിക്കക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നു  പറഞ്ഞു. മിഡില്‍ ഈസ്റ്റ് വിടാന്‍ ആഗ്രഹിക്കുന്ന അമേരിക്ക ന്‍ പൗരന്മാര്‍ക്ക് സൈനിക വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌ മെന്റ് തയാറാക്കുകയാണെന്നു ആഗോള പൊതുകാര്യങ്ങള്‍ക്കായുള്ള യുഎസ്  അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡിലന്‍ ജോണ്‍സണ്‍ എക്‌സില്‍ കുറിച്ചു.


ലെബനനിലെ ബെയ്റൂട്ടില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണെന്ന് നഗരത്തില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരനായ സമീര്‍ ബവാബ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ആകാശത്ത് സ്്‌ഫോടന ശബ്ദമാണ് – ബവാബ് എബിസി ന്യൂസിനോട് പറഞ്ഞു.

അമേരിക്കക്കാരിയായ  അലിസ്സ റാമോസ് കുവൈറ്റിലാണ് കുടുങ്ങിയത്. ഇവിടെ നിന്നും സൗദി അറേബ്യയിലെ റിയാദിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കാന്‍  താനും സുഹൃത്തുക്കളും 1,200 ഡോളര്‍ നല്‍കി യതായി റാമോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. റിയാദില്‍ നിന്നുള്ള വിമാനം പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാല്‍ വിമാന സര്‍വീസ് നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി. റാമോസ്  ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതിനിടെ ഇറാനിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍  അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു. മിഡില്‍ ഈസ്റ്റിലെ അമേരിക്കക്കാര്‍ യുഎസ് എംബസിയോ കോണ്‍സുലേറ്റോ പുറപ്പെടുവിച്ച ഏറ്റവും പുതിയ സുരക്ഷാ മുന്നറിയിപ്പുകളിലെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം.

മുന്‍ ടീം യുഎസ്എ ബാസ്‌കറ്റ്‌ബോള്‍ താരം  ഡെസ്റ്റിനി ലിറ്റില്‍ട്ടണ്‍ താന്‍ ഇസ്രായേ ലിലാണെന്നും ഇടയ്ക്കിടെയ്ക്ക് മിസൈലുഖല്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതായും വ്യക്തമാക്കി.

3,000 Americans stranded in Middle East countries: Many of them waiting for flights

Share Email
LATEST
Top