കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയില്‍വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സിയിലായിരുന്നു. നിരവധി നാടകങ്ങളിലും അറുപതോളം സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സംസ്‌കാരം വെ്ള്ളിയാഴ്ച്ച ജന്മാനാടായ തൃശൂര്‍ തൃത്തല്ലൂരില്‍നടക്കും.
തൃശൂര്‍ തൃത്തല്ലൂപിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് ഇ എ രാജേന്ദ്രന്‍. ഗ്രീഷ്മം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. കളിയാട്ടം, പ്രണയവര്‍ണങ്ങള്‍, ദയ, പട്ടാഭിഷേകം, മീശമാധവന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
Actor and director E.A. Rajendran passes away: Funeral tomorrow













