ന്യൂയോര്‍ക്കില്‍ എയര്‍ കാനഡ വിമാനം റണ്‍വേയില്‍ ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു: പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ എയര്‍ കാനഡ വിമാനം റണ്‍വേയില്‍ ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു: പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: മോണ്‍ട്രിയല്‍ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാ നത്താവളത്തിലേക്കു  വന്ന  എയര്‍ കാനഡയുടെ വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ച്  രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രധാന പൈലറ്റും സഹപൈലറ്റുമാണ് കൊല്ല പ്പെട്ടത്. മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു. 80-ഓളം യാത്രക്കാരുമായി വന്ന എയര്‍ കാനഡ ഫ്‌ലൈറ്റ് 8646 ആണ് അപകട ത്തില്‍പെട്ടത്.

വിമാനം ലാന്‍ഡ് ചെയ്തശേഷം  ഫയര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപക ടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായി എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡിംഗ് കഴിഞ്ഞ് ഏകദേശം 30 മൈല്‍ വേഗത യില്‍ നീങ്ങുമ്പോഴായിരുന്നു കൂട്ടിയിടി. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.  

അപകടം നടന്ന ഉടന്‍ തന്നെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളം അടച്ചു. എയര്‍ കാനഡയുടെ പ്രാദേശിക പങ്കാളിയായ ജാസ് ഏവിയേഷനാണ് ഈ വിമാനം പ്രവര്‍ത്തിപ്പിക്കുന്നത്.

Air Canada plane collides with fire truck on runway in New York: Pilot and co-pilot killed

Share Email
LATEST
Top