അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അര്‍ജന്റീനിയിലേക്ക് വിസയില്ലാതെ കടക്കാം

അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അര്‍ജന്റീനിയിലേക്ക് വിസയില്ലാതെ കടക്കാം

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്് ഉടമകള്‍ക്ക് അര്‍ജന്റീനയിലേക്ക് വീസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയും. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കും ചില പ്രത്യേക വിഭാഗത്തിലുള്ള വിസയുള്ളവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഗ്രീന്‍ കാര്‍ഡ് കൂടാതെ ബി1,ബി2, പി1, പി2, പി3, ഇ, എച്ച്1ബി എന്നീ വിഭാഗങ്ങളിലുള്ള യുഎസ് വിസയുള്ളവര്‍ക്കും ഈ നുകൂല്യം ലഭിക്കും. അര്‍ജന്റീന ഇമിഗ്രേഷന്‍ അതോറിറ്റി ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമേരിക്കന്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളിലുള്ള വിശ്വാസം കണക്കിലെടുത്താണ് അര്‍ജന്റീനയുടെ ഈ തീരുമാനമെടുത്തത്. ഇതനുസരിച്ച് അമേരിക്കയിലെ സ്ഥിര താമസ രേഖയായ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ അര്‍ജ ന്റീനയിലേക്ക് യാത്ര ചെയ്യാം.ഇവര്‍ക്ക് അര്‍ജന്റീനയുടെ വിസയോ അല്ലെങ്കില്‍ ഓണ്‍ലൈനായി ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനോ പ്രത്യേകമായി ആവശ്യമില്ല.

ഇമിഗ്രേഷന്‍ നടപടികളിലെ അനാവശ്യമായ തടസ്സങ്ങള്‍ ഒഴിവാക്കുന്നത് വഴി ബിസി നസ് യാത്രക്കാര്‍ക്കും അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇത് വലിയ സഹായമാകും. ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ അംഗീകൃത വിസ എന്നിവ യാത്രാവേളയില്‍ പൗരന്മാര്‍ കൈവശം വെക്കേണ്ടതുണ്ട്. പെട്ടെന്നുള്ള ഇമിഗ്രേഷന്‍ നിയമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അര്‍ ജന്റീ നയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ ഷിക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നു
American green card holders can enter Argentina without a visa

Share Email
Top