ഇറാനെതിരേ ആയുധ വർഷത്തിന് ലക്ഷ്യസ്ഥാനം കൃത്യമായി നല്കിയത് അ ന്ത്രോപിക് എ  ഐ സാങ്കേതിക വിദ്യ

ഇറാനെതിരേ ആയുധ വർഷത്തിന് ലക്ഷ്യസ്ഥാനം കൃത്യമായി നല്കിയത് അ ന്ത്രോപിക് എ  ഐ സാങ്കേതിക വിദ്യ

വാഷിംഗ്ടൺ: അന്ത്രോപിക്  കമ്പനിയുടെ എഐ സാങ്കേതിക വിദ്യയുടെ സഹായ ത്തോടെയാണ് ഇറാന്റെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് അമേരിക്ക ബോംബ് വർഷം നടത്തിത്തിയത്. ഇറാനെ തിരെ യുള്ള സൈനിക നീക്കത്തിൽ അഭൂ തപൂർവമായ കൃത്യതയും വേഗതയും കൈവരിക്കാൻ അമേരിക്കൻ സൈ ന്യത്തെ  ആർട്ടിഫിഷ്യൽ ഇന്റലി ജൻസ്  സാങ്കേതികവിദ്യയാണ് സഹായിച്ചതെന്ന  റിപ്പോർട്ടുകൾ പുറത്തുവന്നു.  24 മണിക്കൂറിനുള്ളിൽ 1000 ത്തോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.

അന്ത്രോപിക് (Anthropic)  കമ്പനിയുടെ ‘ക്ലോഡ്’ (Claude) എന്ന എഐ മോഡലാണ് അമേരിക്കൻ സൈന്യം ഇതിനായി ഉപയോ ഗിച്ചത്. ലക്ഷ്യസ്ഥാനം കണ്ടെ ത്തുന്നത് മുതൽ ആക്രമണം നടത്തുന്ന തുവരെ യുള്ള ‘കിൽ ചെയിൻ’ (Kill Chain) പ്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാൻ എഐ സഹായിച്ചതായി റിപ്പോർട്ട് പുറത്തു വന്നു

ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിലും ക്ലോഡ് എഐ ഉപയോ ഗിച്ചിരുന്നു. എന്നാൽ തങ്ങളുടെ സാങ്കേ തികവിദ്യ ആയുധ നിർമ്മാണത്തിനോ അക്രമത്തിനോ ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനെ അന്ത്രോപിക് എതിർത്തു. ഇതോടെ കമ്പനിയെ ‘റാഡിക്കൽ ലെഫ്റ്റ് എഐ കമ്പനി’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അന്ത്രോപിക്കുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ഉത്തരവിട്ടു.  ഇപ്പോൾ ഇറാനെതിരേയുള്ള ആക്രമണത്തിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെട്ടു.

 യുദ്ധത്തിന്റെ ആദ്യ 12 മണിക്കൂറിനുള്ളിൽ മാത്രം 900 മിസൈലുകളാണ് അമേരിക്ക ഇറാനിലേക്ക് തൊടുത്തുവിട്ടത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ വസതിക്ക് നേരെ നടന്ന ആക്രമണവും ഇതേ കൃത്യതയോടെയാണ് നിർവ്വഹിച്ചത്. 

Anthropic Claude AI used US military  Iran 

Share Email
LATEST
Top